Iklan

Iklan

,

Iklan

Video

വീട്ടമ്മയെ ബലാത്സംഗം ചെയ്ത ശേഷം ഒളിവിൽ പോയ പ്രതിയെ 22 വര്‍ഷങ്ങള്‍ക്ക് ശേഷം പിടികൂടി

SPECIAL CORRESPONDENT
, Sunday, December 04, 2022 WIB Last Updated 2022-12-04T03:13:21Z
പാലക്കാട് : വീട്ടമ്മയെ ബലാത്സംഗം ചെയ്ത ശേഷം ഒളിവിൽ പോയ പ്രതിയെ 22 വര്‍ഷങ്ങള്‍ക്ക് ശേഷം പിടികൂടി. വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലം തെക്കേത്തറ പ്രതീഷ് കുമാർ (45) എന്ന പ്രദീപിനെയാണ് കഴിഞ്ഞ ദിവസം വടക്കഞ്ചേരി പൊലീസ് തമിഴ് നാട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. 

2000 ലായിരുന്നു കേസിന് ആസ്പദമായ സംഭവം. കുറ്റകൃത്യത്തിന് ശേഷം നാടുവിട്ട പ്രതി പിന്നീട് കർണാടക -  തമിഴ്നാട് സംസ്ഥാനങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ 22 വര്‍ഷമായി മാറി മാറി ഒളിവിൽ താമസിക്കുകയായിരുന്നു. 

നിലവിൽ ഇയാള്‍ കാഞ്ചീപുരത്ത് ഒളിവില്‍ താമസിക്കുകയാണെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചു. ഇതിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ഇവരുടെ അന്വേഷണത്തെ തുടര്‍ന്ന് കാഞ്ചീപുരത്ത് നിന്നും ഇയാളെ പിടികൂടുകയുമായിരുന്നു. 

ആലത്തൂർ ഡി വൈ എസ് പി ആർ അശോകൻ, വടക്കഞ്ചേരി സി ഐ എ ആദം ഖാൻ, കെ വി എസ് ഐ കെ വി സുധീഷ് കുമാർ, സ്ക്വാഡ് അംഗങ്ങളായ എം ആർ സുനിൽ കുമാർ, ആർ കൃഷ്ണദാസ്, യു സൂരജ് ബാബു,  കെ ദിലീപ്, സൈബർ സെൽ ഉദ്യോഗസ്ഥ അഞ്ചുമോൾ എന്നിവരുടെ സംഘമാണ് പ്രതീഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. 

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents