ജനുവരി പതിനെട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിൽ കഴിയുകയായിരുന്ന യുവതി തങ്ങളുടെ നാലുവയസുകാരിയായ മകളെ ദിവസങ്ങൾക്ക് മുൻപ് മഞ്ചേരിയിലെ സ്വകാര്യ സ്‌കൂളിൽ എൽകെജിയിൽ ചേർത്തിരുന്നു. ജനുവരി 18 ന് മദ്യപിച്ച് സ്‌കൂളിലെത്തിയ കുട്ടിയുടെ പിതാവ് അബ്ദുൽ വാഹിദ് സ്‌കൂൾ അധികൃതരുടെ സമ്മതമില്ലാതെ കുട്ടിയെ ബലമായി ബൈക്കിൽ കയറ്റി കൊണ്ട് പോകുകയായിരുന്നു. തുടർന്ന് മാതാവിന്റെ വീടിനടുത്തുള്ള വഴിയിൽ ഉപേക്ഷിച്ചതായും യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം റിമാൻഡ് ചെയ്തു. നാലുവയസ് പ്രായമുള്ള മകളെ മാതാവിന്റെ സമ്മതമില്ലാതെ കൊണ്ട് പോയത് നിയമവിരുദ്ധമാണെന്ന് കോടതി വിലയിരുത്തി. കൂടാതെ മദ്യപിച്ച് സ്‌കൂളിൽ എത്തിയതിനും ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കുട്ടിയെ കൊണ്ടുപോകാൻ ഉപയോഗിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.
0 تعليقات