banner

ഭർത്താവറിയാതെ മറ്റൊരു യുവാവുമായി സൗഹൃദം, ബന്ധം മുതലാക്കി നിരവധി തവണയായി പണം ആവശ്യപ്പെട്ടപ്പോൾ സൗഹൃദം അവസാനിപ്പിച്ചു; യുവതിയിൽ നിന്ന് ഫോൺ പിടിച്ചെടുത്ത യുവാവ് പിടിയിൽ

പാലക്കാട് : ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവതിയുടെ മൊബൈൽ ഫോൺ തട്ടിയെടുത്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി സ്വദേശി ഷിനാസ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം താരക്കാടിൽ വെച്ച് നടന്ന് പോകുകയായിരുന്ന യുവതിയെ തടഞ്ഞ് നിർത്തിയ പ്രതി മൊബൈൽ ഫോൺ തട്ടിപ്പറിക്കുകയായിരുന്നു.

ഒരു വർഷം മുൻപാണ് ഫേസ്‌ബുക്കിലൂടെ പ്രതി യുവതിയുമായി സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് കൂടുതൽ അടുത്ത യുവതിയിൽ നിന്നും പണവും സ്വർണവും പ്രതി തട്ടിയെടുത്തിരുന്നു. നിരന്തരം പണം ആവശ്യപ്പെട്ടതോടെ യുവതി പ്രതിയുമായുള്ള സൗഹൃദത്തിൽ നിന്നും ഒഴിഞ്ഞ് മാറി. യുവതി തന്നെ ഒഴിവാക്കുന്നതായി മനസിലാക്കിയ പ്രതി തന്റെ പക്കലുണ്ടായിരുന്ന യുവതിയുടെ ചിത്രങ്ങൾ യുവതിയുടെ ഭർത്താവിന് അയച്ച് കൊടുത്തു.

ചിത്രങ്ങൾ ഭർത്താവിന് അയച്ച് കൊടുത്തതോടെ യുവതി പ്രതിയുമായുള്ള സൗഹൃദം പൂർണമായും ഒഴുവാക്കുകയായിരുന്നു. എന്നാൽ ഇതിൽ പ്രകോപിതനായ പ്രതി യുവതിയെ വഴിയിൽ തടഞ്ഞ് നിർത്തി ആക്രമിക്കുകയും മൊബൈൽ ഫോൺ തട്ടിയെടുക്കുകയുമായിരുന്നു.

إرسال تعليق

0 تعليقات