തിരുവനന്തപുരം : സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷത്തിൽ പോലീസ് അറസ്റ്റു ചെയ്ത യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് റിമാന്‍ഡിൽ. സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഇന്നാനാണ് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ഫിറോസ് അറസ്റ്റിലായത്. പിന്നാലെ കോടതിയിൽ ഹാജരാക്കിയ പി കെ ഫിറോസിനെ റിമാന്‍ഡ് ചെയ്തു.
ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി -3, 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.
കേസില്‍ ഒന്നാം പ്രതിയാണ് പി.കെ ഫിഫോസ്. കന്റോൺമെൻറ് പൊലീസായിരുന്നു ഫിറോസിനെ അറസ്റ്റ് ചെയ്തത്.
പൊലീസിനെ ആക്രമിക്കൽ, പൊതുമുതൽ നശിപ്പിക്കൽ സ്വകാര്യ സ്വത്ത് നശിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.
യൂത്ത് ലീഗ് സംഘടിപ്പിച്ച മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. മാർച്ച് അക്രമാസക്തമായതോടെ ഗ്രനേഡും കണ്ണീർ വാതകവും അടക്കം ഉപയോഗിച്ചാണ് പൊലീസ് പ്രവർത്തകരെ പിരിച്ചുവിട്ടത്.
തിരുവനന്തപുരം പാളയത്ത് വെച്ചായിരുന്നു അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് നിലവിൽ 28 പേർ റിമാൻഡിലാണ്.
0 تعليقات