Iklan

Iklan

,

Iklan

Video

കൊല്ലത്ത് എംഡിഎംഎയും കഞ്ചാവുമായി യുവാവിനെ പൊലീസ് പിടികൂടി

SPECIAL CORRESPONDENT
, Saturday, January 14, 2023 WIB Last Updated 2023-01-14T16:40:15Z
കൊല്ലം : കരുനാഗപ്പള്ളിയിൽ എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പോലീസ് പിടിയിലായി. മയക്കുമരുന്ന് വിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ആദിനാട് വടക്കുമുറി സ്വദേശി 33കാരനായ സുലൈമാൻ കുഞ്ഞ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 0.436 ഗ്രാം എം.ഡി.എം.എയും, 11 ഗ്രാം കഞ്ചാവും, അത് കടത്താനുപയോഗിച്ച വാഹനവും പിടികൂടിയതായി പോലീസ് അറിയിച്ചു.

കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.ശിവപ്രസാദിൻ്റെ നേത്യത്വത്തിൽ തുറയിൽകടവ് ഭാഗത്തായിരുന്നു പരിശോധന. പിടിയിലായ പ്രതിയിൽ നിന്നു ലഭിച്ച വിവരത്തിൽ നിന്നും കൂടുതൽ അന്വേഷണവും പരിശോധനകളും നടത്തുമെന്നും കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു. റെയ്ഡിന് പ്രിവൻറ്റീവ് ഓഫീസർമാരായ പി .എ അജയകുമാർ, കെ .വി എബി മോൻ, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്. സന്തോഷ്, സുധീർ ബാബു .കെ, അൻഷാദ് എസ്, അഖിൽ ആർ, സഫേഴസൺ എസ്, ഡ്രൈവര്‍ മൻസൂർ പി.എം. എന്നിവർ പങ്കെടുത്തു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents