Iklan

Iklan

,

Iklan

Video

റിലീസ് ചെയ്ത് മണിക്കൂറുകള്‍ മാത്രമായ വിജയ് ചിത്രം വാരിസിന്റെ വ്യാജപ്പതിപ്പ് ഇന്റര്‍നെറ്റില്‍

SPECIAL CORRESPONDENT
, Wednesday, January 11, 2023 WIB Last Updated 2023-01-11T15:04:22Z
വിജയിയുടെ ഏറ്റവും പുതിയ ചിത്രം വാരിസിന്റെ എച്ച്.ഡി വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. ടെലഗ്രാം, ടോറന്റ് സൈറ്റുകളിലാണ് എച്ച്ഡി പതിപ്പുകള്‍ പ്രചരിക്കുന്നത്. ജനുവരി 11നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്.

ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. എന്നാല്‍ ക്ലീഷേ കഥ തന്നെ എന്നാണ് സിനിമയെ കുറിച്ച് പ്രേക്ഷകര്‍ പറയുന്നത്. കോപ്റേറ്റ് മുതലാളി ആയ അച്ഛന്റെ ബിസിനസില്‍ താല്‍പര്യം ഇല്ലാത്ത മകന്‍ പിന്നീട് അത് ഏറ്റെടുക്കുന്നതും അതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് വാരിസ് പറയുന്നത്.

ബിജിഎമ്മും മ്യൂസിക്കും പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്. നല്ല ഫാമിലി എന്റര്‍ടെയ്നര്‍ ആണെന്നും ചില പ്രേക്ഷകര്‍ പ്രതികരിക്കുന്നുണ്ട്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായികയായി എത്തിയത്.

പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാര്‍, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. കേരളത്തില്‍ ഒരുപാട് ആരാധകരുള്ള താരമാണ് വിജയ്. അതിനാല്‍ 400 അധികം സ്‌ക്രീനുകളിലായാണ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്തത്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents