Iklan

Iklan

,

Iklan

Video

ലിജോയുടെ പുതിയ തമിഴ് ചിത്രത്തിൽ നായകനായി സൂര്യ എത്തുമെന്ന് അഭ്യൂഹം

SPECIAL CORRESPONDENT
, Sunday, January 15, 2023 WIB Last Updated 2023-01-15T15:14:54Z


മോഹൻ ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ‘മലൈക്കോട്ടൈ വാലിബ’ൻ്റെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമാപ്രേമികളെ ഞെട്ടിച്ചുകൊണ്ടാണ് മറ്റൊരു വാർത്തയെത്തുന്നത്. മലൈക്കോട്ടൈ വാലിബനു ശേഷം ലിജോ ഒരുക്കുന്ന പുതിയ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. 

ലിജോയുടെ പുതിയ തമിഴ് ചിത്രത്തിൽ സൂര്യ നായികാനായെത്തുമെന്നാണ് റിപ്പോർട്ടുകൾ . തമിഴ് ദിനപത്രമായ ഗലാറ്റയ്ക്ക് നൽകിയ അഭിമുഖത്തിൽ ആക്ഷൻ ഡയറക്ടർ സുപ്രീം സുന്ദർ ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ഈ വീഡിയോ ഷോട്ടുകൾ പങ്കുവെച്ചുകൊണ്ടാണ് പ്രചാരണം. 

നേരത്തെ പെല്ലിശ്ശേരി സൂര്യയോട് ഒരു കഥ പറഞ്ഞിട്ടുണ്ടെന്നും അൽപം വൈകിയാലും സിനിമ മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷയെന്നും സുന്ദർ വീഡിയോയിൽ പറയുന്നു. ലിജോ-സൂര്യ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകളും ട്വിറ്ററിൽ സജീവമാണ്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents