Iklan

Iklan

,

Iklan

Video

ശക്തികുളങ്ങരയിൽ വഴിമുടക്കി റോഡില്‍ കിടന്നത് ചോദ്യം ചെയ്തയാളെ ആക്രമിച്ച യുവാവ് അറസ്റ്റിൽ

SPECIAL CORRESPONDENT
, Monday, January 09, 2023 WIB Last Updated 2023-01-09T15:43:09Z
ക്തികുളങ്ങര : വഴിമുടക്കി റോഡില്‍ കിടന്നത് ചോദ്യം ചെയ്ത വഴിയാത്രക്കരനെ ആക്രമിച്ച യുവാവ് പോലീസ് പിടിയില്‍. ശക്തികുളങ്ങര കന്നിമേല്‍ചേരി മൂലംങ്കര ലാജിഭവനത്തിൽ മനു(25) ആണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. ശനിയാഴ്ച രാത്രി 07.30 ന് മൂലങ്കര പള്ളിക്ക് സമീപമുള്ള റോഡിലൂടെ പ്രദേശവാസിയായ സുരേഷ് സ്‌കൂട്ടര്‍ ഓടിച്ചുവരവെ മനു റോഡില്‍ മാര്‍ഗ്ഗതടസ്സമുണ്ടാക്കി കിടക്കുന്നത് കണ്ട് റോഡില്‍ നിന്ന് മാറിക്കിടക്കാന്‍ പറഞ്ഞതിലുള്ള വിരോധത്താലാണ് ആക്രമണം നടത്തിയത്. 

സുരേഷിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ശക്തികുളങ്ങര പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മനു മുമ്പും ആയുധ നിയമ പ്രകാരമടക്കമുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ശക്തികുളങ്ങര പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആശാ.ഐ.വി യുടെ നേതൃത്വത്തില്‍ എസ്.ഐമാരായ ദിലീപ്, എ.എസ്.ഐ ഡാര്‍വിന്‍, എസ്.സിപിഒ ബിജു, സിപിഒ ക്രിസ്റ്റഫര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Terbaru Lainnya

Recents