Iklan

Iklan

,

Iklan

Video

ബേപ്പൂർ സുൽത്താന്റെയും നായകന്റെയും ജന്മദിനം ഇന്ന്; ആശംസകളുമായി 'നീലവെളിച്ചം' പോസ്റ്റർ പുറത്തിറങ്ങി

SPECIAL CORRESPONDENT
, Saturday, January 21, 2023 WIB Last Updated 2023-01-21T09:15:16Z
മലയാള നോവലിസ്റ്റും കഥാകൃത്തുമായ വൈക്കം മുഹമ്മദ് ബഷീറിനും നടന്‍ ടൊവിനോ തോമസിനും പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ‘നീലവെളിച്ചം’ ടീം. ടൊവിനോ നായകനായി ഏറ്റവും പുതിയ ചിത്രമാണ് നീലവെളിച്ചം. ‘അത്രമേല്‍ പ്രിയപ്പെട്ട ബഷീറിന് ജന്മദിനാശംസകള്‍’, എന്ന് കുറിച്ച് കൊണ്ട് ചിത്രത്തിന്റെ പുതിയ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചിട്ടുണ്ട്. ടൊവിനോ അവതരിപ്പിക്കുന്ന കഥാപാത്രമാണ് പോസ്റ്ററിലുള്ളത്. ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവരാണ് നീലവെളിച്ചം നിര്‍മ്മിക്കുന്നത്. ഋഷികേശ് ഭാസ്‌ക്കരനാണ് ചിത്രത്തിന്റെ അധിക തിരക്കഥ എഴുതിയിരിക്കുന്നത്. സജിന്‍ അലി പുലാല്‍ അബ്ബാസ്പുതുപ്പറമ്പില്‍ എന്നിവരാണ് സഹനിര്‍മാതാക്കള്‍. ചെമ്പന്‍ വിനോദ് ജോസ്, ജെയിംസ് ഏലിയാസ്, ജയരാജ് കോഴിക്കോട്, ഉമാ കെ.പി, അഭിറാം രാധാകൃഷ്ണന്‍, രഞ്ജി കങ്കോല്‍, ജിതിന്‍ പുത്തഞ്ചേരി, നിസ്തര്‍ സേട്ട്, പ്രമോദ് വെളിയനാട്, തസ്നീം, പൂജ മോഹന്‍ രാജ്, ദേവകി ഭാഗി, ഇന്ത്യന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents