banner

ഗർഭിണിയായ 24 കാരി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് പൊലീസ് പിടിയിൽ; വിവാഹം കഴിഞ്ഞ് ഒരു വർഷം തികഞ്ഞില്ല!!

തിരുവനന്തപുരം : ഗർഭിണിയായ ഇരുപത്തിനാലുകാരി ആത്മഹത്യ ചെയ്ത കേസിൽ പുതിയ വഴിത്തിരിവ്. യുവതിയുടെ ഭർത്താവിനെ കേസിൽ പ്രതി ചേർത്ത് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. 

അട്ടക്കുളങ്ങര സ്വദേശി 30 കാരനായ ഗോപീകൃഷ്ണനാണ് പൊലീസ് അറസ്റ്റിലായത്. കഴിഞ്ഞ ഫെബ്രുവരി പതിനേഴിനായിരുന്ന ദാരുണ സംഭവം. ഗോപീകൃഷ്ണന്റെ വീട്ടിൽ ഗർഭിണിയായിരുന്ന ഭാര്യ ദേവിക (22) തൂങ്ങിമരിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് ഒരു വർഷം തികയും മുൻപാണ് ആത്മഹത്യ.

സ്ത്രീധനം ആവശ്യപ്പെട്ട് തന്റെ മകളെ നിരന്തരം പീഡിപ്പിച്ചിരുന്നു എന്ന യുവതിയുടെ പിതാവിൻറെ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു തുടരന്വേഷണം. 

മരണത്തിൽ ഗോപീകൃഷ്ണന് പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം ശ്രീചിത്രയിൽ താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്തു വരുന്നയാളാണ് അറസ്റ്റിലായ പ്രതി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

إرسال تعليق

0 تعليقات