banner

"ശുഭ യാത്ര സുരക്ഷിത യാത്ര"; കൊല്ലത്ത് ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും അടിയന്തര ജീവൻ രക്ഷാ മാർഗങ്ങളെക്കുറിച്ചുള്ള ക്ലാസും സൗജന്യ മെഡിക്കൽ ക്യാമ്പും നടത്തി; നേതൃത്വം വഹിച്ച് റെയിൽവേ പോലീസ്

കൊല്ലം : റെയിൽവേ പോലീസിന്റെ ഭാഗമായി ഫെബ്രുവരി ആറ് മുതൽ 20 വരെ നടക്കുന്ന റെയിൽ മൈത്രി "ശുഭ യാത്ര സുരക്ഷിത യാത്ര" ലഹരിക്കെതിരെ ഞാനും എന്ന ക്യാമ്പയിന്റെ ഭാഗമായി കൊല്ലം റെയിൽവേ പോലീസും എൻ.എസ് സഹകരണ ഹോസ്പിറ്റലുമായി സഹകരിച്ചു ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും അടിയന്തര ജീവൻ രക്ഷാ മാർഗങ്ങളെക്കുറിച്ചുള്ള ക്ലാസും നടത്തി, സൗജന്യ മെഡിക്കൽ ക്യാമ്പും കൊല്ലം അസിസ്റ്റന്റ് കമ്മിഷണർ അഭിലാഷ് ഉദ്ഘാടനം നിർവഹിച്ചു. 

ഡോ. എഷ്വിൻ ഗ്രിഗോറിയോസ്, ഡോ. ഷിഫാസ്, ഡോ. അരുൺ എന്നിവർ ക്യാമ്പ് നയിച്ചു. 

കൊല്ല റെയിൽവേ എസ്.എച്ച്.ഓ ബാബുജി അധ്യക്ഷനായ ചടങ്ങിൽ കെ.പി.ഒ കൊല്ലം ജില്ലാ പ്രസിഡൻ്റ് ആർ. ജയകുമാർ, കെ.പി.ഒ ജോയിൻ്റ് സെക്രട്ടറി ജിജു സി നായർ, കെ.പി.എ ജില്ലാ പ്രസിഡന്റ് എൽ വിജയൻ, സ്റ്റേഷൻ മാനേജർ അജിത്, ലിയോൺസ്, യാത്രക്കാരുടെ സംഘടനയായ എഫ്.ഒ.ആർ സെക്രട്ടറി, തുടങ്ങിയവർ പങ്കെടുക്കുകയും അതോടൊപ്പം, തെരുവിൽ അലഞ്ഞു തിരിഞ്ഞു നടക്കുകയും അനാഥരും രോഗികളും ആയവരെ സംരക്ഷിക്കുകയും ചെയ്യുന്ന കോയിവിള ബിഷപ്പ് ജെറോം അഭയ കേന്ദ്രത്തിലെ അംഗമായ ഗണേഷ് ട്രെയിൻ യാത്രക്കിടയിലെ ഡ്യൂട്ടിയിൽ പോലീസിനോടൊപ്പം സഹായകരമായി പ്രവർത്തിച്ച വിദ്യാർത്ഥിയായ സുബിൻ സാം, നീന ജോൺ എന്നിവരെ ആദരിക്കുകയും ചെയ്തു.

إرسال تعليق

0 تعليقات