Iklan

Iklan

,

Iklan

Video

സന്യാസിമാര്‍ ആന്തരിക അവയവങ്ങള്‍ പുറത്തെടുത്ത് കഴുകി തിരികെ വയ്ക്കുമായിരുന്നെന്ന് നടി നവ്യ നായർ; സെക്കന്റ് ഷോ കഴിഞ്ഞ് വന്നപ്പോൾ കണ്ടായിരുന്നെന്ന് മുകേഷ് എം.എൽ.എ; ട്രോൾ

SPECIAL CORRESPONDENT
, Friday, February 17, 2023 WIB Last Updated 2023-02-17T06:15:20Z
ഭാരതത്തിലെ സന്യാസിമാര്‍ മനുഷ്യരുടെ ഇന്റെര്‍ണല്‍ ഓര്‍ഗന്‍സ് ഒക്കെ പുറത്ത് എടുത്ത് കഴുകി വൃത്തിയാക്കി തിരിച്ചു വെയ്ക്കുമായിരുന്നെന്ന് നവ്യ നായർ. സ്വകാര്യ ചാനലിലെ പ്രോഗ്രാമിലാണ്  നവ്യ ഇത് സംബന്ധിച്ച് സംസാരിച്ചത്. തനിക്ക് ഇക്കാര്യത്തിൽ വ്യക്തതയില്ലെന്നും പറഞ്ഞ് കേട്ട അറിവ് മാത്രമേ ഉള്ളൂ എന്നും നവ്യ പറയുന്നുണ്ട്. ഇതിന്റെ ആധികാരികധയെ കുറിച്ചും സത്യ സന്ധതയെ കുറിച്ചും കൂടുതല്‍ ആയി അറിയില്ലെന്നും നവ്യ പ്രോഗ്രാമിനിടെ പറഞ്ഞു. 

നവ്യയുടെ വാക്കുകള്‍ കേട്ട് നിന്ന മുകേഷ് മറുപടിയായി പറഞ്ഞത് ഇങ്ങനെയായിരുന്നു, ‘ശരിയാ ഞാന്‍ പണ്ട് കൊല്ലത്ത് നിന്ന് സെക്കന്റ് ഷോ കഴിഞ്ഞ് വരുമ്പോള്‍ ഒരു സന്യാസി ഇത് പോലെ വൃക്കയൊക്കെ കഴുകി അകത്തെടുത്ത് വെയ്ക്കുന്നത് കണ്ടിട്ടുണ്ട്’. നവ്യയ്ക്ക് മറുപടി നൽകിയ മുകേഷിന്റെ പ്രതികരണത്തിന് സോഷ്യൽ മീഡിയയിൽ മികച്ച അഭിപ്രായമാണ് നേടുന്നത്.

എന്നാല്‍ ഇതുപോലൊരു മണ്ടത്തരം, പൊതുവേദിയില്‍ വലിയ കാര്യമായി പറയാന്‍ മാത്രം ബോധം ഇല്ലാത്ത ആളാണോ നവ്യ എന്നാണ് സോഷ്യല്‍ മീഡിയ പരിഹസിക്കുന്നത്. ഇതിന് മറുപടി പറഞ്ഞ മുകേഷ് നവ്യയെ ട്രോളുകയായിരുന്നു എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.


Terbaru Lainnya

TERKINI LAINNYA
REGIONAL

Recents