Iklan

Iklan

,

Iklan

Video

ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ സൗഹൃദം നടിച്ച് പീഡിപ്പിച്ചു; 18കാരൻ അറസ്റ്റിൽ

SPECIAL CORRESPONDENT
, Monday, February 20, 2023 WIB Last Updated 2023-02-20T04:59:19Z
കാസർഗോഡ് : മഞ്ചേശ്വരത്ത് ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന തബ്ലീർ (18) ആണ് അറസ്റ്റിലായത്.

ഈ മാസം പതിനഞ്ചാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദ്യാർത്ഥിനിയായ പെൺകുട്ടിയെ സൗഹൃദം നടിച്ച് മംഗളൂരിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. 

സമൂഹ മാധ്യമത്തിലൂടെയാണ് യുവാവ് പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents