Iklan

Iklan

,

Iklan

Video

ദുൽഖർ സൽമാന് ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം

SPECIAL CORRESPONDENT
, Tuesday, February 21, 2023 WIB Last Updated 2023-02-21T05:02:52Z
പ്രേക്ഷക പ്രീതിയും നിരൂപകരുടെ പ്രശംസയും ഏറ്റു വാങ്ങിയ ചിത്രമാണ് ദുൽഖർ സൽമാൻ നായകനായ ‘ചുപ്പ്’. നെഗറ്റിവ് റോളിൽ ഉള്ള നായക വേഷം ഗംഭീരമാക്കിയ നടൻ പ്രേക്ഷകരുടെ കൈയ്യടി നേടി. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദാദ സാഹിബ് ഫാൽക്കേ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പുരസ്കാരം ദുൽഖർ സ്വന്തമാക്കി. മലയാളത്തിലെ അഭിനേതാക്കളിൽ ആദ്യമായി ഈ അവാർഡ് ലഭിക്കുന്നത് ദുൽഖർ സൽമാനാണ്.

ആര്‍ ബല്‍കി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചുപ്പ് സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. സണ്ണി ഡിയോള്‍ ആണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ദുൽഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമായിരുന്നു ഇത്. പൂകൃഷി ഉപജീവനമാക്കിയ ഡാനി എന്ന നിഗൂഢതകളുള്ള ഒരു കഥാപാത്രമാണ് ചിത്രത്തില്‍ ദുല്‍ഖറിന്റേത്. പ്രേക്ഷകരുടെ കണ്ണില്‍ പ്രതിച്ഛായാ ഭാരമില്ലാത്ത ഒരാളായിരിക്കണം ഡാനിയെ അവതരിപ്പിക്കേണ്ടതെന്ന് താന്‍ തീരുമാനിച്ചിരുന്നതായി സംവിധായകൻ ആര്‍ ബല്‍കി നേരത്തെ പറഞ്ഞിരുന്നു. ദുൽഖറിന്റെ വേഫേറെർ ഫിലിംസ് ആണ് കേരളത്തിൽ ചുപ്പ് വിതരണത്തിനെത്തിച്ചത്. സീ ഫൈവിലൂടെയാണ് ആണ് ഓടിടി സ്ട്രീമിംഗ്. പി ആർ ഓ പ്രതീഷ് ശേഖർ.

ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബജറ്റ് മാസ്സ് എന്റർടെയ്നർ ചിത്രം ‘കിംഗ് ഓഫ് കൊത്ത’യ്ക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഈ വർഷം ഓണം റിലീസ് ആണ് ചിത്രത്തിന്. ദുൽഖറിന്റെ എക്കാലത്തെയും വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് വെഫേറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ്. പ്രശസ്ത സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents