Iklan

Iklan

,

Iklan

Video

വയോധികനോട് മോശമായ പെരുമാറ്റം: സസ്പെൻഷനിലായ പോലീസ് ഉദ്യോഗസ്ഥൻ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു

SPECIAL CORRESPONDENT
, Saturday, February 25, 2023 WIB Last Updated 2023-02-25T05:41:35Z
തൃശൂർ : വയോധികനോട് മോശമായി പെരുമാറിയെന്ന പരാതിയെ തുടർന്ന് സസ്പെൻഷനിലായ പോലീസ് ഉദ്യോഗസ്ഥൻ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. 

പാലക്കാട് മീനാക്ഷിപുരം സ്റ്റേഷനിലെ മുൻ എസ്എച്ച്ഒ ലിബി യാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
സസ്പെൻഷന് പിന്നാലെ ആത്മഹത്യ ചെയ്യുമെന്ന് ഇയാൾ സഹപ്രവർത്തകരോട് പറഞ്ഞതായാണ് വിവരം. 

തുടർന്ന് ഇയാളെ പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. തൃശൂർ കറുകുറ്റിയിൽ വെച്ച് കാറിനകത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്യാനുള്ള ശ്രമം പോലീസ് ഇടപെട്ട് തകർക്കുകയായിരുന്നു. 

ആത്മഹത്യ ചെയ്യാനായി 20 ലിറ്റർ പെട്രോൾ ഇയാൾ കാറിൽ കരുതിയിരുന്നു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents