Iklan

Iklan

,

Iklan

Video

വീട്ടിൽ നിന്ന് പണം മോഷ്ടിച്ചെന്നാരോപിച്ച് തർക്കം; വയോധികനെ അടിച്ചുകൊന്ന സുഹൃത്തായ യുവാവ് അറസ്റ്റിൽ

SPECIAL CORRESPONDENT
, Sunday, February 19, 2023 WIB Last Updated 2023-02-19T09:05:11Z
പത്തനംതിട്ട : വീട്ടിൽനിന്ന് പണം അപഹരിച്ചെന്ന സംശയത്തെ തുടർന്നുള്ള തർക്കത്തിൽ വയോധികനെ മർദിച്ചുകൊന്നെന്ന കേസിൽ സുഹൃത്ത് അറസ്റ്റിൽ. ഏഴംകുളം ഒഴുകുപാറ കൊടന്തൂർ കിഴക്കേക്കര വീട്ടിൽ സുനിൽ കുമാറിനെ(42)-ആണ് അടൂർ പോലീസ് അറസ്റ്റുചെയ്തത്. തേപ്പുപാറ സ്വദേശി വിലങ്ങു മണി എന്നറിയപ്പെടുന്ന മണിക്കുട്ടനെ (60) കൊന്ന കേസിലാണ് അറസ്റ്റ്.

ശനിയാഴ്ച പുലർച്ചെ തേപ്പുപാറ ഒഴുപാറയയിലാണ് മൃതദേഹം കണ്ടെത്തിയത്. മുറിവുകൾ കണ്ടതിനെ തുടർന്ന് മൃതദേഹം പോലീസ് പരിശോധനയ്ക്ക് അയച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന പരിശോധനയിൽ മർദനംമൂലം വാരിയെല്ലുകൾ ഒടിയുകയും ആന്തരിക രക്തസ്രാവം ഉണ്ടാകുകയും ചെയ്തതായി തെളിഞ്ഞു. ഇതോടെയാണ് മണിയുടെ മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചത്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents