Iklan

Iklan

,

Iklan

Video

നാളികേരതാങ്ങുവില 34 രൂപയാക്കി, പ്രവാസികള്‍ക്ക് തൊഴിലിനായി 5 കോടി, കൊല്ലം പീരങ്കിമൈതാനത്ത് അഞ്ച് കോടി ചിലവിൽ കല്ലുമാല സ്‌ക്വയർ; കേരളത്തിൻ്റെ ബഡ്ജറ്റ് വിശദമായി

SPECIAL CORRESPONDENT
, Friday, February 03, 2023 WIB Last Updated 2023-02-03T07:51:48Z
കൊല്ലം : ഐതിഹാസികമായ കല്ലുമാല സമരത്തിൻ്റെയേടുകൾക്ക് സ്മാരകമായി കൊല്ലം പീരങ്കിമൈതാനത്ത് കല്ലുമാല സ്‌ക്വയർ നിർമ്മിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ ബഡ്ജറ്റിൽ പ്രഖ്യാപിച്ചു. ഇതിനായി ബഡ്ജറ്റിൽ അഞ്ച് കോടി രൂപ വകയിരുത്തി. സ്വാഭിമാന പോരാട്ടത്തിൻ്റെയും നവോത്ഥാന മുന്നേറ്റത്തിന്റെയും ചരിത്രയേടായിരുന്നു 1915 ലെ കല്ലുമാല സമരം.

ചങ്ങനാശ്ശേരി പരമേശ്വരൻപിള്ളയുടെ നേത്യത്വത്തിൽ കൊല്ലം പീരങ്കി മൈതാനത്ത്  നടന്ന മഹായോഗത്തിലാണ് മഹാത്മ അയ്യങ്കാളി കല്ലയും മാലയും ബഹിഷ്‌കരിക്കാൻ സ്ത്രീകളോൾക്ക് ആഹ്വാനം നൽകിയത്. മാറ് മറച്ച് വസ്ത്രം ധരിക്കാനുള്ള കേരളീയ സ്ത്രീകളുടെ പോരാട്ടങ്ങളിലെ നിർണ്ണായക സംഭവമായിരുന്നു കല്ലുമാല ബഹിഷ്‌കരിക്കൽ.

മറ്റ് പ്രഖ്യാപനങ്ങളിങ്ങനെ :

കൃഷിക്ക് 971 കോടി
നാളികേരതാങ്ങുവില 34 രൂപയാക്കി

ഫലവർഗ്ഗകൃഷിയ്ക്ക് 18 കോടി

വിലക്കയറ്റം തടയാന്‍ 2000 കോടി

മീന്‍പിടിത്ത ബോട്ടുകള്‍ നവീകരിക്കാന്‍ 10 കോടി

ഫിഷറീസ് ഗവേഷണം-1 കോടി

മല്‍സ്യമേഖലക്ക് 321 കോടി

ഗവ. കോളജ് -98 കോടി

ജലജീവന്‍ മിഷന്‍- 500 കോടി

ലളിതകലാ അക്കാദമി ഫെല്ലോഷിപ്പുകള്‍ വര്‍ധിപ്പിക്കും

പകര്‍ച്ചവ്യാധി നിയന്ത്രണം-11 കോടി

ലോകത്തിന്റെ ആരോഗ്യഹബ്ബാക്കും-30 കോടി

ആരോഗ്യമേഖല- 2828 കോടി

മെഡിക്കല്‍ കോളജ്- 237.27 കോടി

ആയുര്‍വേദ കോളജുകള്‍-20.15 കോടി

കാരുണ്യപദ്ധതിക്ക്- 574.5 കോടി

പേവിഷത്തിനെതിരെ റാബീസ് വാക്‌സിന്‍ വികസിപ്പിക്കും- 5 കോടി

അംബേദ്കര്‍ ഗ്രാമവികസനം-60 കോടി

പട്ടികജാതി വികസനം-2729 കോടി

ഭൂരഹിതപട്ടികജാതി കുടുംബങ്ങള്‍ക്ക് -180 കോടി

പഠനമുറി നിര്‍മാണം- 2 ലക്ഷം വീതം

തിരുവനന്തപുരം, കോഴിക്കോട് നഗരജലവിതരണം - 100 കോടി

കെ.ഡിസ്‌ക്- 100 കോടി

നഗരവികസനം- 1055 കോടി

ശുചിത്വകേരളം- 22 കോടി

കുടിവെള്ളം- 909 കോടി

ഭക്ഷ്യസുരക്ഷ- 7 കോടി

തലശ്ശേരി ജനറല്‍ ആശുപത്രി മാറ്റി സ്ഥാപിക്കാന്‍- 10 കോടി

കണ്ണൂർ പിണറായിയില്‍ പോളിടെക്‌നിക് കോളജ്

ടെക്‌നോപാര്‍ക്ക് -26 കോടി

ഗസ്റ്റ് അധ്യാപകരുടെ പ്രതിഫലം കൂട്ടും

തൃശൂര്‍ മൃഗശാലയ്ക്ക് 6 കോടി

വിള ഇന്‍ഷൂറന്‍സ് 30 കോടി

തീരസംരക്ഷണം-10 കോടി

മെയ്ക്ക് ഇന്‍ കേരള

പ്രവാസികൾക്ക് വിമാനയാത്ര : 15 കോടി

വയനാടിനും കാസര്‍കോടിനും പാക്കേജ്-75 കോടി

കുടുംബശ്രീക്ക്- 260 കോടി

ഉന്നതവിദ്യാഭ്യാസം- 816.79 കോടി

ലൈഫ് മിഷന്‍- 1436 കോടി

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി- 150 കോടി

ചെറുകിട ജലസേചന പദ്ധതികള്‍- 169 കോടി

ജലസേചനം -524 കോടി

ശബരിമല മാസ്റ്റര്‍ പ്ലാന്‍-30 കോടി

വന്യജീവി ആക്രമണം തടയാന്‍-50 കോടി

ഇടുക്കി-
വയനാട്,
കാസര്‍കോട്-
75 കോടി വീതം

രണ്ടാം കുട്ടനാട് പാക്കേജ്- 137 കോടി

ജൈവവൈവിധ്യസംരക്ഷണം-10 കോടി

ഇക്കോടൂറിസം-7 കോടി

മല്‍സ്യത്തൊഴിലാളി പഞ്ഞമാസപദ്ധതി-27 കോടി

ദാരിദ്ര്യനിര്‍മാര്‍ജനം-50 കോടി

ക്ഷീരവകുപ്പ്- 114 കോടി

ഞങ്ങളും കൃഷി -6 കോടി

നെല്‍കൃഷി- 95.10 കോടി

കെ-ഫോണ്‍- ഇന്റര്‍നെറ്റ്- 2കോടി

കെ.ഫോണ്‍- 100 കോടി
ഗതാഗതം- 2080 കോടി

ഐ.ടി -559 കോടി

സ്വയംതൊഴില്‍ സംരംഭകര്‍ക്ക് -60 കോടി

കൊച്ചി-പാലക്കാട് വ്യവസായ ഇടനാഴി- 200 കോടി

കയര്‍- 117 കോടി

എല്ലാ ജില്ലയിലും വൈദ്യുതിവാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍

സംസ്ഥാനത്തെ കടമെടുപ്പ് പരിധിയില്‍ 4000 കോടി രൂപയുടെ കുറവ്

റബര്‍ സബ്‌സിഡി- 600 കോടി

കെ.എസ്.ആര്‍.ടി.സിക്ക് -131 കോടി

തുറമുഖ അടിസ്ഥാനവികസനം-40 കോടി

ശബരി വിമാനത്താവളം- 2 കോടി

ഉച്ചഭക്ഷണം- 344 കോടി

ആര്‍.സി.സി -81 കോടി

സൗജന്യയൂണിഫോമിന്- 140 കോടി

എ.കെ ജി മ്യൂസിയം- 6 കോടി
പൊതുവിദ്യാഭ്യാസം- 1773 കോടി

വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്- 50 കോടി
രാജ്യാന്തര ടൂറിസം പ്രചാരണം-81 കോടി

ടൂറിസം കേന്ദ്രങ്ങള്‍- 135 കോടി

കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍- 14 കോടി

ബിനാലേ- 2കോടി

വിദ്യാഭ്യാസമേഖല- 1773 കോടി

മലബാര്‍ കാന്‍സര്‍ സെന്റര്‍- 28 കോടി

ഡിജിറ്റല്‍ സര്‍വകലാശാല- 46 കോടി

സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യവികസനം- 95 കോടി

കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടാന്‍ 5 കോടി
കാരുണ്യ പദ്ധതിക്ക് ബജറ്റ് വിഹിതം 574.5 കോടി
ഹോമിയോ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് 8.09 കോടി

ഡേ കെയര്‍- 10 കോടി
ജെന്‍ഡര്‍ പാര്‍ക്ക്- 10 കോടി

പ്രവാസി തൊഴിലാളികള്‍ക്ക് നോര്‍ക്ക വര്‍ഷം 100 തൊഴില്‍ സൃഷ്ടിക്കുമെന്ന് മന്ത്രി

ട്രാന്‍സ്‌ജെന്‍ഡര്‍ ക്ഷേമം -5.02 കോടി

പൊലീസിന്റെ ആധുനികവല്‍കരണം-152 കോടി

മൈനര്‍ ധാതുക്കളുടെ റോയല്‍റ്റി പരിഷ്‌കരിക്കും

പ്രവാസി ക്ഷേമം- 50 കോടി

കാപ്പാട് മ്യൂസിയം- 10 കോടി

ഹൈക്കോടതി ഇ-ഗവേണന്‍സ്- 3.5കോടി

മെന്‍സ്ട്രല്‍ കപ്പ് ഉപയോഗ ബോധവല്‍കരണം- 10 കോടി

റീബില്‍ഡ് കേരള- 904.8 കോടി

പ്രവാസി പുനരധിവാസം- 25 കോടി

നോര്‍ക്ക ശുഭയാത്ര-2 കോടി

നോര്‍ക്ക തൊഴില്‍പദ്ധതി -5 കോടി

മടങ്ങിവരുന്ന പ്രവാസികള്‍ക്ക് തൊഴില്‍- 5 കോടി

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents