Iklan

Iklan

,

Iklan

Video

വീഡിയോ കോളിലൂടെ താൻ മരിക്കാൻ പോവുകയാണെന്ന് ഭാര്യയോട് പറഞ്ഞ ശേഷം യുവാവ് ജീവനൊടുക്കി

SPECIAL CORRESPONDENT
, Friday, February 24, 2023 WIB Last Updated 2023-02-24T08:13:47Z
ഇടുക്കി : തൊടുപുഴയിൽ മരിക്കാൻ പോകുകയാണെന്ന് വീഡിയോ കോളിലൂടെ ഭാര്യയെ വിളിച്ചറിയിച്ചതിന് പിന്നാലെ ഭർത്താവ് ജീവനൊടുക്കി. തൊടുപുഴ കാപ്പിത്തോട്ടം സ്വദേശി സനൂപ് (34) ആണ് മരിച്ചത്. 

കഴിഞ്ഞ ദിവസം രാത്രി ഭാര്യയുമായി വഴക്കുണ്ടായതിനെ തുടർന്ന് വീടിന്റെ മുകളിലത്തെ നിലയിലെ മുറിയിൽ പോയ സനൂപ് ഫോണിലൂടെ ഭാര്യയെ വിളിച്ച് ജീവനൊടുക്കുന്നതായി പറയുകയും തൂങ്ങി മരിക്കുകയായിരുന്നു.

വീഡിയോ കോളിലൂടെ സനൂപുമായി സംസാരിച്ചതിന് പിന്നാലെ ഭാര്യ മുകളിലത്തെ നിലയിൽ എത്തി മുറിയുടെ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 

തുടർന്ന് അയൽവാസികളെ വിവരമറിയിക്കുകയും അയൽവാസികൾ എത്തി വാതിൽ ചവിട്ടി തുറന്നപ്പോൾ സനൂപിനെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents