Iklan

Iklan

,

Iklan

Video

പതിനാറുകാരിയായ സ്കൂൾ വിദ്യാര്‍ത്ഥിനി വീട്ടില്‍ പ്രസവിച്ചു

Buero Report
, Thursday, March 16, 2023 WIB Last Updated 2023-03-16T15:45:03Z
കുമളി (ഇടുക്കി) : ഇടുക്കി കുമളിക്ക് സമീപം പതിനാറുകാരിയായ സ്ക്കൂള്‍ വിദ്യാര്‍ത്ഥിനി വീട്ടില്‍ വച്ച്‌ പ്രസവിച്ചു.

ഇന്ന് രാവിലെയാണ് സംഭവം. വീട്ടുകാര്‍ അറിയിച്ചതിനെ തുടന്ന് കുമളി പൊലീസെത്തി അമ്മയെയും കുഞ്ഞിനെയും പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത സഹപാഠിക്ക് വേണ്ടി പൊലീസ് തിരച്ചില്‍ തുടങ്ങി. ഇരുവരും സ്നേഹത്തിലായിരുന്നു എന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴി.

കുട്ടി ഇന്ന് സ്കൂളില്‍ പോയിരുന്നില്ല. ശാരീരികമായ അസ്വാസ്ഥ്യമുണ്ടെന്ന് കുട്ടി ഇന്നലെ വൈകീട്ട് മുതല്‍ പറയുന്നുണ്ട്. കുട്ടി ഗര്‍ഭിണിയാണെന്നതിന്റെ സൂചനകളൊന്നും ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്നില്ല. പ്രാഥമികമായി കുട്ടിയോട് അന്വേഷിച്ചറിഞ്ഞതില്‍ നിന്ന് കുട്ടിയോട് ഒപ്പം പഠിച്ചിരുന്നയാളാണ് പീഡിപ്പിച്ചിരുന്നതെന്ന് മനസ്സിലായി. ആണ്‍കുട്ടിക്കും പ്രായപൂര്‍ത്തിയായിട്ടില്ല.

ഇരുവര്‍ക്കും പ്രായപൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ പോക്സോ വകുപ്പുകളടക്കം ചുമത്തി കേസെടുക്കുന്നതിന് ചില സാങ്കേതിക പ്രശ്നങ്ങളുണ്ട്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുമായി അന്വേഷിച്ചതിന് ശേഷം ആയിരിക്കും പൊലീസ് ആണ്‍കുട്ടിക്കെതിരെ നടപടി എടുക്കുക. പെണ്‍കുട്ടി പൂര്‍ണ്ണ ആരോഗ്യവതിയാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. മറ്റാരും പീഡിപ്പിച്ചിട്ടില്ലെന്നാണ് പെണ്‍കുട്ടി തന്നെ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഈ മൊഴി പൊലീസ് പൂര്‍ണ്ണമായും മുഖവിലയ്ക്കെടുക്കുന്നില്ല. മറ്റാരെങ്കിലും പെണ്‍കുട്ടിയെ പീഡ‍ിപ്പിച്ചിട്ടുണ്ടോ എന്നതില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents