banner

മദ്യപിച്ചതിന്റെ പണം ആവശ്യപ്പെട്ട ബാര്‍ ജീവനക്കാരനെ ബിയര്‍ കുപ്പികൊണ്ട് ആക്രമിച്ചു; മൂന്ന് പേർ പിടിയിൽ

കോട്ടയം : മദ്യപിച്ചതിന്റെ പണം ആവശ്യപ്പെട്ട ബാര്‍ ജീവനക്കാരനെ ബിയര്‍ കുപ്പിയും ഗ്ലാസും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. ചൊവ്വാഴ്ച്ച രാത്രി ചിങ്ങവനത്തെ ബാറിലായിരുന്നു സംഭവം.

അതിരമ്പുഴ മാന്നാനം കവല മുട്ടത്ത് വാലയില്‍ വീട്ടില്‍ ജെറിമോന്‍ ഫ്രാന്‍സിസ് (31), പനച്ചിക്കാട് പാച്ചിറ സ്‌കൂള്‍ പാണ്ഡവര്‍ക്കുളം വീട്ടില്‍ നിഖില്‍ ഡേവിഡ് മാത്യൂ (29), പനച്ചിക്കാട് പരുത്തുപാറ വഴിച്ചിറ വീട്ടില്‍ വി ജെ അനില്‍ (29) എന്നിവരെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച് കഴിഞ്ഞ് ബാറിലെ ജീവനക്കാര്‍ പണം ആവശ്യപ്പെട്ടതോടെ വാക്കേറ്റമുണ്ടാവുകയും തര്‍ക്കത്തില്‍ കലാശിക്കുകയുമായിരുന്നു.

തര്‍ക്കത്തിനിടെ പ്രതികള്‍ കൈയ്യില്‍ ഇരുന്ന കുപ്പി ഗ്ലാസെടുത്ത് ജീവനക്കാരന്റെ മുഖത്ത് ഇടിക്കുകയും ബിയര്‍ കുപ്പി കൊണ്ട് ആക്രമിച്ച ശേഷം രക്ഷപ്പെടുകയുമായിരുന്നു. ചിങ്ങവനം പൊലീസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അന്ന് തന്ന പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.

إرسال تعليق

0 تعليقات