Iklan

Iklan

,

Iklan

Video

ഉംറ തീർഥാടകർ യാത്ര ചെയ്ത ബസ് അപകടത്തിൽപ്പെട്ട് 21 മരണം; നിരവധി പേർക്ക് പരിക്കേറ്റു, പരിക്കേറ്റവരിൽ രണ്ട്​ ഇന്ത്യക്കാരും

SPECIAL CORRESPONDENT
, Tuesday, March 28, 2023 WIB Last Updated 2023-03-28T01:36:09Z
അബഹ : ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അബഹക്ക്​ സമീപം അപകടത്തിൽപ്പെട്ട് 21 പേർ മരിച്ചതായി റിപ്പോർട്ട്. മരിച്ചവർ ബംഗ്ലാദേശ് സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. അബഹയിൽനിന്ന്​ ജിദ്ദയിലേക്കുള്ള റോഡിൽ മഹായിൽ ചുരത്തിലാണ്​ അപകടം നടന്നത്.

മുഹമ്മദ് ബിലാൽ, റാസാ ഖാൻ എന്നീ ഇന്ത്യൻ പൗരന്മാരാണ് പരിക്കേറ്റവരുടെ കൂട്ടത്തിലുള്ളത്. രണ്ടു ആശുപത്രികളിലായി കഴിയുന്ന ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. എന്നാല്‍ ഇവര്‍ ഏത് സംസ്ഥാനത്ത് നിന്നുള്ളവരാണെന്ന് വ്യക്തമായിട്ടില്ല. അതെസമയം അപകടത്തിൽ മരിച്ചവരുടെ എണ്ണം 21 ആയി ഉയർന്നു. 26 പേരാണ് പരിക്കുകളോടെ ചികിത്സയിലുള്ളത്.

അബഹയിൽനിന്ന്​ ജിദ്ദയിലേക്കുള്ള റോഡിൽ മഹായിൽ ചുരത്തിലാണ്​ അപകടം. അപകടത്തിൽപ്പെട്ട ബസ് കത്തി നശിച്ചതായാണ് വിവരം. ഇതാണ് മരണം വർധിപ്പിച്ചത്. ഏഷ്യക്കാർ നടത്തുന്ന ഉംറ ഗ്രൂപ്പിന്​ കീഴിൽ തീർഥാടനത്തിന്​ പുറപ്പെട്ടവരാണ്​​ അപകടത്തിൽ പെട്ടത്.

പരിക്കേറ്റവരെ അബഹയിലെ അസീർ ആശുപത്രി, അബഹ പ്രൈവറ്റ്​ ആശുപത്രി, സൗദി ജർമൻ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents