Iklan

Iklan

,

Iklan

Video

വാക്കുതർക്കത്തെ തുടർന്ന് ഓടുന്ന ട്രെയിനില്‍നിന്ന് യുവാവിനെ തള്ളിയിട്ട് കൊന്നു

SPECIAL CORRESPONDENT
, Tuesday, March 07, 2023 WIB Last Updated 2023-03-07T04:03:53Z
കോഴിക്കോട്ട് കൊയിലാണ്ടിക്ക് സമീപം ഓടുന്ന ട്രെയിനില്‍നിന്ന് യുവാവിനെ തള്ളിയിട്ട് കൊന്നു. ഞായറാഴ്ച രാത്രി മലബാര്‍ എക്‌സ്പ്രസിലാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞില്ല.

പ്രതി തമിഴ്‌നാട് ശിവഗംഗ സ്വദേശി സോനു മുത്തുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തീവണ്ടിയില്‍ വെച്ച് ഉണ്ടായ തര്‍ക്കമാണ് സംഭവത്തിന് കാരണമെന്ന് പൊലീസ്. പ്രതിയും യുവാവും ട്രെയിനിനുള്ളില്‍ തര്‍ക്കിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സംഭവത്തിന് ശേഷം തീവണ്ടി കോഴിക്കോട് എത്തിയപ്പോള്‍ മറ്റ് യാത്രക്കാരാണ് പ്രതിയെ പൊലീസിന് കൈമാറിയത്. മരിച്ച യുവാവിന് 25 വയസ് പ്രായം തോന്നിക്കും. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents