Iklan

Iklan

,

Iklan

Video

അഞ്ചാലുംമൂട്ടിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ ദമ്പതികളിൽ ഭാര്യക്ക് പിന്നാലെ ഭർത്താവും മരിച്ചു

SPECIAL CORRESPONDENT
, Tuesday, March 07, 2023 WIB Last Updated 2023-03-07T14:41:10Z
അഞ്ചാലുംമൂട് : ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ വയോധികൻ മരിച്ചു. അഷ്ടമുടി മണലിക്കട ലക്ഷം വീട്ടിൽ ജോൺസൻ (64) ആണ് മരിച്ചത്. ഭാര്യ ലില്ലി (64) ഇതേ അപകടത്തിൽ നേരത്തെ മരിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെയുണ്ടായ അപകടത്തെ തുടർന്ന് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് ദിവസങ്ങളുടെ വ്യത്യാസത്തിൽ ഇരുവരും മരണത്തിന് കീഴടങ്ങിയത്.

കൊല്ലത്തെ ക്രിസ്ത്യൻ ദേവാലയത്തിലേക്ക് പോകവേ ആയിരുന്നു അപകടം. ലില്ലിയും ഭർത്താവ് ജോൺസനും സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് മൂന്ന് യുവാക്കൾ ഒരേ സമയം യാത്ര ചെയ്ത ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ ആന്തരികമായി ഗുരുതര പരിക്കേറ്റ ലില്ലിയേയും ഗുരുതര പരിക്കുകളോടെ ജോൺസനെയും അന്ന് തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ദിവസങ്ങളുടെ വ്യത്യാസത്തിൽ ലില്ലിയും ജോൺസനും മരണത്തിന് കീഴടങ്ങി. മക്കൾ: രാജു, വിനോദ്. 

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents