Iklan

Iklan

,

Iklan

Video

ബിഗ്‌ബോസ് താരം ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ബിജെപിയിലേക്കെന്ന് സൂചന

SPECIAL CORRESPONDENT
, Friday, March 17, 2023 WIB Last Updated 2023-03-17T13:40:40Z
കൊച്ചി ( Ashtamudy Live News ) : ബിഗ്‌ബോസ് നാലാം സീസൺ അവസാനിച്ച് ഒരു വർഷമായിട്ടും ഇന്നും വാർത്തകളിലെ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഉദ്‌ഘാടന ചടങ്ങുകളിലും പൊതുപരിപാടികളിലും റോബിൻ സ്ഥിര സാന്നിധ്യമാണ്. അടുത്തിടെ ആരതി പൊടിയുമായി റോബിൻ രാധാകൃഷ്ണന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാലിപ്പോൾ റോബിന്റെ രാഷ്ട്രീയ പ്രവേശം ചർച്ചകൾക്ക് പുതിയ വഴിത്തിരിവ് നൽകുന്നു.

കഴിഞ്ഞ മാസം റോബിൻ രാധാകൃഷ്ണൻ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് സൂചന നൽകിയിരുന്നു. വിവാഹം കഴിഞ്ഞ ശേഷമാകും രാഷ്ട്രീയ പ്രവേശമെന്നായിരുന്നു അന്ന് നൽകിയ സൂചന. രണ്ടര വർഷം കഴിഞ്ഞാൽ രംഗപ്രവേശത്തിനുള്ള സാധ്യത നൽകിയാണ് റോബിൻ സംസാരിച്ചത്. എന്നാൽ ഏറ്റവും പുതിയ പ്രചരണം അനുസരിച്ച്, റോബിൻ രാധാകൃഷ്ണൻ ബി.ജെ.പിയിൽ ചേരുമെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരവിഷയം.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents