Iklan

Iklan

,

Iklan

Video

പുരസ്കാരനേട്ടത്തിന് അർഹരായ മണലിക്കട സൗഹൃദം ബാലസഭയുടെ പ്രവർത്തകരെ ആദരിച്ച് ഡി.വൈ.എഫ്.ഐ

Buero Report
, Tuesday, March 14, 2023 WIB Last Updated 2023-03-14T16:25:40Z


തൃക്കരുവ : പുരസ്കാരനേട്ടത്തിന് അർഹരായ മണലിക്കട സൗഹൃദം ബാലസഭയുടെ പ്രവർത്തകരെ ആദരിച്ച് ഡി.വൈ.എഫ്.ഐ മണലിക്കട യൂണിറ്റ്. ജില്ലയിലെ മികച്ച സാമൂഹ്യ പ്രവർത്തന മാതൃകയ്ക്കാണ് കഴിഞ്ഞ കുടുംബശ്രീ കൊല്ലം ജില്ലാ മിഷൻ ഏർപ്പെടുത്തിയ പുരസ്കാരം സൗഹൃദം ബാലസഭയ്ക്ക് ലഭിച്ചത്.

ആദരിക്കൽ ചടങ്ങ് ഡി.വൈ.എഫ്.ഐ നേതാവ് ശരത് ബി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്റ്‌ സുമി, തൃക്കരുവ ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പർ ആബാ അഗസ്റ്റിൻ, ഡി.വൈ.എഫ്.ഐ യൂണിറ്റ് അംഗങ്ങൾ മറ്റു പൊതു ജനങ്ങളും സംബന്ധിച്ചു. 

അതേ സമയം, കഴിഞ്ഞ ദിവസമാണ് സൗഹൃദം ബാലസഭയുടെ വിദ്യാർഥികളായ പ്രവർത്തകരെ കൊല്ലം ജില്ലാ പഞ്ചായത്ത് വേദിയിൽ പുരസ്കാരം നൽകി അനുമോദിച്ചത്. തൃക്കരുവ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് ബാലസഭ പ്രവർത്തിക്കുന്നത്. തങ്ങളുടെ വാർഡിലെ കൊച്ചു കുരുന്നുകൾക്ക് മികവാർന്ന പ്രവർത്തനത്തിനുള്ള പുരസ്കാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് തൃക്കരുവ ഗ്രാമപഞ്ചായത്തംഗം ആബാ അഗസ്റ്റിൻ അഷ്ടമുടി ലൈവിനോട് പ്രതികരിച്ചിരുന്നു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents