Iklan

Iklan

,

Iklan

Video

ഖത്തറിൽ കെട്ടിടം തകർന്ന് വീണ് മലയാളി ഗായകൻ മരിച്ചു; മൃതദേഹം കണ്ടെടുത്തത് കെട്ടിടാവശിഷ്ടങ്ങളുടെ ഇടയിൽ നിന്നും

SPECIAL CORRESPONDENT
, Saturday, March 25, 2023 WIB Last Updated 2023-03-25T08:55:17Z
ഖത്തർ : ദോഹ മൻസൂറയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. മലപ്പുറം നിലമ്പൂർ സ്വദേശിയും ഗായകനുമായ ഫൈസൽ (48) ആണ് മരിച്ചത്. 

ബുധനാഴ്ച രാവിലെയാണ് മൻസൂറയിലെ നാല് നില കെട്ടിടം തകർന്ന് വീണത്. ഇന്നലെ രാത്രിയോടെയാണ് ഫൈസലിന്റെ മൃതദേഹം കെട്ടിടാവശിഷ്ടങ്ങളുടെ ഇടയിൽ നിന്നും രക്ഷാപ്രവർത്തകർ കണ്ടെടുത്തത്.

തകർന്ന് വീണ കെട്ടിടത്തിലെ താമസക്കാരനായിരുന്നു മരിച്ച ഫൈസൽ. കെട്ടിടം തകർന്നതിന് പിന്നാലെ ഫൈസലിനെ കാണാതായിരുന്നു. തുടർന്ന് ബന്ധുക്കൾ അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ഫൈസലിന്റെ മൃതദേഹം കണ്ടെത്തിയത്. ഫഹദ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു.
കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെയാണ് ബി റിങ് റോഡിന് സമീപത്തുള്ള നാല് നില കെട്ടിടം തകർന്ന് വീണത്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents