Iklan

Iklan

,

Iklan

Video

ബ്ലാസ്റ്റേഴ്സ് കോച്ചിനെതിരെ നടപടിക്ക് സാധ്യത; എഐഎഫ്എഫ് നോട്ടീസ് നൽകി

SPECIAL CORRESPONDENT
, Thursday, March 16, 2023 WIB Last Updated 2023-03-16T05:48:09Z
മുംബൈ : ഐഎസ്എൽ എലിമിനേറ്ററിൽ ബെംഗളൂരു എഫ്സിക്കെതിരായ മത്സരം പാതിവഴിയിൽ അവസാനിപ്പിച്ചതിന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ചിനെതിരെ നടപടിക്ക് സാധ്യത. 

മത്സരം തടസപ്പെടുത്തിയതിന് ഇവാന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പ്രത്യേകം നോട്ടീസ് നൽകിയതായി പ്രമുഖ കായിക ലേഖകനായ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു. ബെംഗളൂരു എഫ്‌സിക്ക് എതിരായ പ്ലേ ഓഫ് മത്സരം വീണ്ടും കളിക്കണമെന്ന ബ്ലാസ്റ്റേഴ്‌സിൻറെ ആവശ്യം നേരത്തെ എഐഎഫ്എഫിൻറെ അച്ചടക്ക സമിതി തള്ളിക്കളഞ്ഞിരുന്നു.

കേരള ബ്ലാസ്റ്റേഴ്സിനെതിരെയും പരിശീലകനെതിരേയും അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ കർശന നടപടികളിലേക്ക് കടക്കുമോ എന്ന് ഇപ്പോഴും വ്യക്തമല്ല. 

ബ്ലാസ്റ്റേഴ്‌സിനെതിരെ പിഴ ചുമത്തുമെന്ന സൂചനകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇവാൻ വുകോമനോവിച്ചിനെ വിലക്കുമോ എന്ന ആശങ്ക സജീവമാണ്. നോട്ടീസിനോട് ഇവാൻറെ പ്രതികരണം അറിഞ്ഞ ശേഷമാകും അന്തിമ തീരുമാനം കൈക്കൊള്ളുക.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents