Iklan

Iklan

,

Iklan

Video

'24 അല്ല 48 ആയാലും പോകാൻ പറ'; നരേന്ദ്ര മോദിയെ പുകഴ്ത്തിയ സുജയ പാർവതിയെ പിന്തുണച്ച് ശശികല ടീച്ചർ.

SPECIAL CORRESPONDENT
, Friday, March 10, 2023 WIB Last Updated 2023-03-10T09:48:08Z
ബിഎംഎസ് വേദിയിൽ നരേന്ദ്രമോദിയെ പുകഴ്ത്തുകയും കേരളത്തിലെ സ്ത്രീപീഡനക്കണക്കുകളെ കുറിച്ച് പറയുകയും ചെയ്ത 24 ന്യൂസിലെ സുജയ പാർവതി ചാനലിൽ നിന്നും രാജിവെച്ചെന്നും അതല്ല, അവരെ സസ്‌പെൻഡ് ചെയ്‌തെന്നുമുള്ള ചർച്ചകളാണ് ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ പരക്കുന്നത്. നിരവതി പോസ്റ്റുകളാണ് ഇതേക്കുറിച്ച് ഉണ്ടായത്. എന്നാൽ ബിജെപി അനുകൂല പ്രൊഫൈലുകളെല്ലാം സുജയയെ പിന്തുണച്ചാണ് രംഗത്തെത്തിയത്.
ഇപ്പോൾ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികല ടീച്ചർ സുജയയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. സുജയ എന്ന പേര് രക്ഷിതാക്കൾ അറിഞ്ഞിട്ടതാണ് എന്ന് അവർ കുറിച്ചു .

ഫേസ്ബുക്ക് കുറിപ്പ്

സുജയ -രക്ഷിതാക്കൾ അറിഞ്ഞിട്ട പേര്
നട്ടെല്ല വളച്ച് നിൽക്കുന്നവർ പലതും നേടുന്നുണ്ടാകാം.
പക്ഷേ
നട്ടെല്ലു നിവർത്തി നിന്ന് നേടുന്ന അവഗണന പോലും അഭിമാനാർഹമായ വിജയമാണ്.
24 അല്ല 48 ആയാലും പോകാൻ പറ

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents