Iklan

Iklan

,

Iklan

Video

ചെവിക്ക് താഴെ പ്രാണി കടിച്ചു; പതിമൂന്നുകാരിയായ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

SPECIAL CORRESPONDENT
, Sunday, March 05, 2023 WIB Last Updated 2023-03-05T08:37:30Z
പത്തനംതിട്ട : വിഷമുള്ള പ്രാണി കടിച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. തിരുവല്ല പെരിങ്ങര പതിമൂന്നാം വാർഡിൽ കോച്ചാരിമുക്കം പാണാറ വീട്ടിൽ അനീഷിന്റെയും ശാന്തി കൃഷ്ണന്റെയും മകൾ അംജിത അനീഷാണ്(13) മരിച്ചത്. തിരുവല്ല എം.ജി.എം. സ്‌കൂൾ വിദ്യാർത്ഥിനിയാണ്.

മാർച്ച് ഒന്നിന് വൈകീട്ട് 5.30-നാണ് സംഭവം. വീടിന് സമീപത്തെ പുരയിടത്തിൽ കൂട്ടുകാർക്കൊപ്പം കളിക്കുമ്പോഴാണ് പെൺകുട്ടിക്ക് പ്രാണിയുടെ കുത്തേറ്റത്. ചെവിക്ക് താഴെയാണ് പ്രാണി കടിച്ചത്. ഈച്ചയെ പോലുള്ള എന്തോ ജീവിയാണെന്നാണ് പെൺകുട്ടി പറഞ്ഞത്. എന്നാൽ അരമണിക്കൂറിനകം ദേഹമാസലകം ചൊറിച്ചിൽ തുടങ്ങി. ഇതോടെ പെൺകുട്ടിയെ തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങാനൊരുങ്ങുമ്പോഴാണ് കുട്ടി കുഴഞ്ഞുവീണത്.

തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസകോശത്തിലേക്ക് അണുബാധ പടർന്നതിനെത്തുടർന്ന് വെന്റിലേറ്ററിലായിരുന്നു. ചികിത്സയിലിരിക്കെയാണ് മരിച്ചത്. ശക്തിയേറിയ വിഷമുള്ള പ്രാണിയാകാം കടിച്ചതെന്നാണ് ഡോക്ടർമാർ പറയുന്നത്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents