Iklan

Iklan

,

Iklan

Video

മോഹൻലാൽ പുറത്തുവിട്ട പോസ്റ്റർ ഉണ്ടാക്കിയത് റോബിൻ തന്നെ; വിവാദങ്ങളിൽ ഏർപ്പെടാൻ താൽപ്പര്യമില്ലെന്ന് സിനിമയുടെ നിർമ്മാതാവ്

Buero Report
, Friday, March 17, 2023 WIB Last Updated 2023-03-17T14:32:14Z
കൊച്ചി ( Ashtamudy Live News ) : ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണനുമായി ചെയ്യാനിരുന്ന സിനിമയെ കുറിച്ചുള്ള വാര്‍ത്തകളോട് പ്രതികരിച്ച് നിര്‍മ്മാതാവ് സന്തോഷ് കുരുവിള. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക് പേജ് വഴിയാണ് റിലീസ് ചെയ്തത്. എന്നാല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടാത്ത സിനിമയുടെ അങ്ങനൊരു പോസ്റ്റര്‍ റോബിന്റെ നേതൃത്തില്‍ ഉണ്ടാക്കിയതാണെന്നും നിലവില്‍ നടക്കുന്ന വിവാദങ്ങളില്‍ ഇടപെടാന്‍ താല്‍പര്യമില്ലെന്നും സന്തോഷ് കുരുവിള സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. 

സന്തോഷ് കുരുവിളയുടെ വാക്കുകൾ: 

''ഡോക്ടർ റോബിൻ രാധാകൃഷ്ണൻ , ബിഗ്ബോസ് ഷോയിൽ നിന്ന് പുറത്ത് വന്നതിനു ശേഷം അദ്ദേഹത്തിന്റെ സിനിമാ പ്രവേശനത്തിനുള്ള സാധ്യതകളാരായാൻ ഒരു നിർമ്മാതാവ് എന്ന നിലയിൽ എന്നെ സമീപിച്ചിരുന്നു എന്നത് വസ്തുതയാണ്. പുതുമുഖങ്ങളെ പ്രോത്സാഹിപ്പിയ്ക്കുന്ന ഒരു നിർമ്മാണ കമ്പനി എന്ന നിലയിൽ അദ്ദേഹത്തിന്റെ ചലച്ചിത്ര മോഹങ്ങളെ സാകൂതം ശ്രവിയ്ക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തിന് അനുയോജ്യമായ ഒരു സബ്ജക്ടും അത് നിർവ്വഹിക്കുവാൻ തയ്യാറായ സങ്കേതിക വിദഗ്ധരെ കണ്ടെത്തുന്നതിനുമായ് പരിശ്രമങ്ങൾ എന്റെ നിർമ്മാണ കമ്പനി ആരംഭിയ്ക്കുകയും ചെയ്തിരുന്നു.

വരുവാൻ പോവുന്ന പ്രൊജക്ടിനെ ക്കുറിച്ചുള്ള മീഡിയാ അപ്ഡേഷൻസും കൂടാതെ ശ്രീ മോഹൻലാലിന്റെ പേജിലൂടെ നടത്തിയ പ്രഖ്യാപനവും ഡോക്ടർ റോബിന്റേയും ടീമിന്റേയും നേതൃത്വത്തിൽ നടന്നിട്ടുള്ളതാണ്. ആ ഘട്ടത്തിൽ തന്നെ ശ്രീ റോബിൻ രാധാകൃഷ്ണൻ മലയാളത്തിലെ നിരവധിയായ നിർമ്മാതാക്കളെ കാണുകയും ചർച്ച നടത്തുകയും ചെയ്തിരുന്നു എന്നാണ് അറിഞ്ഞിരുന്നത്.

കോവിഡാനന്തരം, സിനിമാ മേഖലയിലാകെ ഉണ്ടാകുന്ന മാറ്റങ്ങളെ നിരീക്ഷിയ്ക്കുകയും പിന്നീട് വളരെയധികം അവധാനതയോടു കൂടിയുമാണ് ഓരോ പ്രൊജക്ടുകളെയും സമീപിച്ചു വരുന്നത്. അടിസ്ഥാനപരമായ് ഞാനൊരു പ്രവാസി വ്യവസായിയും നിരവധി രാജ്യങ്ങളിൽ ബിസിനസ്സ് ചെയ്യുന്ന ഒരു വ്യക്തി കൂടിയാണ്. സിനിമാ നിർമ്മാണം ഒരു ബിസിനസ്സ് നിലയിൽ എന്റെ പ്രഥമ പരിഗണനയിലുള്ള ഒന്നല്ല എന്നതാണ് വാസ്തവം പക്ഷെ സിനിമ വ്യക്തിപരമായ് ഒരു പാഷൻതന്നെയാണ് ഇപ്പോഴും എപ്പോഴും ! ഏതൊരു പ്രൊജക്ടിനും ഒരു മികച്ച സബ്ജക്ടും ടീമും ഉരുത്തിരിയുന്നതുവരെ കാത്തിരിയ്ക്കുക എന്നതാണ് ഒരു ശൈലിയായ് സ്വീകരിച്ചിട്ടുള്ളത്. അഥവാ അങ്ങിനെ സംഭവിച്ചില്ലെങ്കിൽ അത് ഉപേക്ഷിയ്ക്കുകയും ചെയ്തേക്കാം. ഡോ റോബിൻ രാധാകൃഷ്ണൻ സിനിമാ മേഖലയിൽ സ്വപ്രയത്നത്താൽ ഉയർന്ന് വരുന്നതിനും ശോഭിയ്ക്കുകയും ചെയ്യുന്നതിന് യാതൊരു വിധ പ്രശ്നങ്ങളും ഉള്ളതായ് കരുതുന്നില്ല. നിലവിൽ അദ്ദേഹത്തിനും ചുറ്റും നവമാധ്യമങ്ങളിൽ നടക്കുന്ന വിവാദങ്ങളിൽ ഭാഗഭാക്കാവാൻ വ്യക്തിപരമായും അല്ലാതേയും താൽപര്യമില്ല എന്ന് കൂടി അറിയിച്ചു കൊള്ളട്ടെ .''- സന്തോഷ് കുരുവിള പറഞ്ഞു.

കഴിഞ്ഞ വർഷം ജൂണിലാണ് റോബിൻ രാധാകൃഷ്ണനെ നായകനാക്കി സിനിമ നിർമിക്കുന്നുവെന്ന് സന്തോഷ് പ്രഖ്യാപിക്കുന്നത്. ഈ അടുത്തിടെ ‘രാവണയുദ്ധം’ എന്ന പേരില്‍ റോബിൻ തന്നെ ഒരു സിനിമ പ്രഖ്യാപിച്ചിരുന്നു. റോബിൻ തന്നെയാണ് ഈ സിനിമയുടെ നിർമാണവും. റോബിന്റേതായി ആദ്യം പ്രഖ്യാപിച്ച പ്രോജക്ട് ആയിരുന്നു സന്തോഷ് ടി. കുരുവിളയുടെ സിനിമ. ഇതോടെ ഈ ചിത്രം പാതിവഴിയിൽ നിർത്തിയെന്നും ഉപേക്ഷിച്ചെന്നുമൊക്കെ വാർത്തകൾ വന്നു. അതിനിടെയാണ് റോബിനുമൊത്തുളള പ്രോജക്ടിനെക്കുറിച്ച് കൂടുതൽ വിശദീകരണവുമായി സന്തോഷ് ടി. കുരുവിള എത്തിയത്. 

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents