Iklan

Iklan

,

Iklan

Video

സമൂഹമാദ്ധ്യമം വഴി പരിചയപ്പെട്ട 17കാരനൊപ്പം ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ഒളിച്ചോടി; പെൺകുട്ടിയെ അന്വേഷണത്തിനൊടുവിൽ കണ്ടെത്തി പോലീസ്

SPECIAL CORRESPONDENT
, Tuesday, April 25, 2023 WIB Last Updated 2023-04-25T05:14:45Z

ഇടുക്കി : സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട പതിനേഴുകാരനൊപ്പം ഒളിച്ചോടിയ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ കസ്റ്റഡിയിലെടുത്തു. എസ്എച്ച്ഒ ബി.ജയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കുട്ടിയെ കസ്റ്റഡിയിലെടുത്തത്. മണിയാറൻകുടി പള്ളിസിറ്റി സ്വദേശിയായ 17കാരനൊപ്പമാണ് പെൺകുട്ടി പോയത്.

താന്നിക്കണ്ടത്തുള്ള ബന്ധുവീട്ടിൽ നിന്നും പെൺകുട്ടിയെ കാണാതായ വിവരം ഞായറാഴ്ച രാത്രി ഒന്നരയ്ക്കാണ് കുടുംബാംഗങ്ങൾ അറിയുന്നത്. സ്‌കൂട്ടറിലാണ് പെൺകുട്ടി ഇയാൾക്കൊപ്പം പോകുന്നത്. കുടുംബാംഗങ്ങൾ ഉടൻ തന്നെ വിവരം പോലീസിനെ അറിയിച്ചു.

ഇടുക്കി പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം പെൺകുട്ടിയുടെ മൊബൈൽ ഫോണിലെ വിവരങ്ങൾ ശേഖരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ ഒപ്പമുള്ള 17കാരന്റെ മൊബൈൽ ലൊക്കേഷൻ കണ്ടെത്തി. ഇയാളുടെ വീട്ടിലേക്ക് പോകുന്ന വഴിയാണ് രണ്ട് പേരേയും പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents