Iklan

Iklan

,

Iklan

Video

പെരുന്നാൾ ദിനത്തിൽ മാതാവുമായി സംസാരിച്ചുനില്‍ക്കെ വാഹനമിടിച്ചു; മലയാളി യുവാവ് യുഎഇയില്‍ മരിച്ചു

SPECIAL CORRESPONDENT
, Saturday, April 22, 2023 WIB Last Updated 2023-04-22T16:15:40Z


അബുദാബി : മാതാവുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ വാഹനം ഇടിച്ച് മലയാളി യുവാവ് യുഎഇയില്‍ മരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശിയായ ജസീമാണ്(32) യുഎഇയിൽ മരിച്ചത്. 

റോഡരികില്‍ മാതാവുമായി ജസീം ഫോണില്‍ സംസാരിച്ചുനില്‍ക്കുന്നതിനിടയില്‍ ഫുട്പാത്തിലേക്ക് കയറിയ വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. 

ഉമ്മുല്‍ഖുവൈനില്‍ വെച്ചാണ് അപകടമുണ്ടായത്. റിട്ട. ഡിവൈ എസ്പി ടിടി അബ്ദുള്‍ ജബ്ബാറിന്റെയും റംലയുടേയും മകനാണ് മരിച്ച ജസീം.
അബുദാബിയില്‍ എഞ്ചിനീയറായ ജസീം ഉമ്മുല്‍ഖുവൈനില്‍ കുടുംബവുമൊത്ത് ഈദുല്‍ ഫിത്തര്‍ ആഘോഷിക്കാനെത്തിയതായിരുന്നു. 

തിരികെ മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. റോഡരികില്‍ ഫോണില്‍ മാതാവുമായി സംസാരിച്ചുനില്‍ക്കുന്നതിന്നിടയില്‍ നിയമം തെറ്റിച്ച് ഫൂട്പാത്തിലേ്ക്ക് പാഞ്ഞുകയറിയ വാഹനം ജസീമിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
അബുദാബി എലംകൊ കമ്പനിയിലാണ് ജസീം ജോലി ചെയ്യുന്നത്. റാഷിദിയയിലാണ് താമസിച്ചിരുന്നത്. 

മൃതദേഹം ഉമ്മുല്‍ഖുവൈന്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ സീനത്ത്, മക്കള്‍ യമിന്‍ മരക്കാര്‍, ഫില്‍ഷ.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents