Iklan

Iklan

,

Iklan

Video

ജൂൺ 18 നുള്ളിൽ ഉംറ തീർത്ഥാടകർ സഊദിയിൽ നിന്ന് മടങ്ങണമെന്ന് മന്ത്രാലയം

SPECIAL CORRESPONDENT
, Thursday, April 06, 2023 WIB Last Updated 2023-04-06T15:46:41Z
റിയാദ് : വിശുദ്ധ ഉംറ തീർത്ഥാടനത്തിനായി സഊദിയിൽ ഇറങ്ങിയ വിദേശികൾ ദുൽഖഅദ് 29 അഥവാ ജൂൺ 18 നുള്ളിൽ സഊദിയിൽ നിന്ന് മടങ്ങണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. വിശുദ്ധ ഹജ്ജ് കർമ്മം തുടങ്ങുന്നതിന്റെ മുന്നോടിയായാണ് ഇവർ മടങ്ങണമെന്ന നിർദേശവുമായി മന്ത്രാലയം രംഗത്തെത്തിയത്.

ദുൽഖഅ്ദ 15 വരെയുള്ള ദിവസങ്ങളിൽ ഉംറ വിസ നേടുന്നവർക്ക് ദുൽഖഅ്ദ 28 വരെ സഊദിയിൽ പ്രവേശിക്കാവുന്നതാണ്. ഉംറ തീർഥാടകർ രാജ്യം വിടേണ്ട അവസാന ദിവസം ദുൽഖഅ്ദ 29 ആണ്.
ഈ വർഷം മുതൽ ഉംറ വിസ കാലാവധി 30 ദിവസത്തിൽ നിന്ന് 90 ദിവസമായി ദീർഘിപ്പിച്ചിട്ടുണ്ട്. സഊദിയിലെ മുഴുവൻ പ്രവിശ്യകളും നഗരങ്ങളും ചരിത്ര, മതകേന്ദ്രങ്ങളും സന്ദർശിക്കാനും തീർഥാടകർക്ക് സാധിക്കും.

ഉംറ പാക്കേജുകൾ സ്വയം രൂപകൽപന ചെയ്യാനും ബുക്കിംഗ് നടത്താനും ഓൺലൈൻ ആയി എളുപ്പത്തിൽ വിസ നേടാനും ലോകത്തെങ്ങും നിന്നുള്ളവർക്ക് അവസരമൊരുക്കി ഹജ്, ഉംറ മന്ത്രാലയം അടുത്തിടെ ആരംഭിച്ച നുസുക് പ്ലാറ്റ്‌ഫോമിൽ 121 സേവനങ്ങൾ ലഭ്യമാണ്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents