banner

ആര്യന്‍ ഖാൻ ഉള്‍പ്പെട്ട ലഹരിക്കേസ്; ഷാറൂഖ് ഖാനോട് സമീർ ആവശ്യപ്പെടാനിരുന്നത് 25 കോടിയെന്ന് സിബിഐ



മുംബൈ : മുന്‍ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) മുംബൈ മേധാവി സമീര്‍ വാങ്കഡെയ്ക്കും മറ്റു 4 പേര്‍ക്കുമെതിരെ സിബിഐ സമര്‍പ്പിച്ച എഫ്ഐആറിലെ വിവരങ്ങള്‍ പുറത്ത്. ആര്യന്‍ ഖാനെ ലഹരിക്കേസില്‍ കുടുക്കി ഷാറൂഖ് ഖാനില്‍നിന്ന് 25 കോടി നേടാന്‍ സമീര്‍ വാങ്കഡെ ശ്രമിച്ചതായി എഫ്ഐആറില്‍ പറയുന്നു.

ഇതിനായി സമീര്‍ കേസിലെ സാക്ഷി കെ.പി. ഗോസാവിക്കൊപ്പം ഗൂഢാലോചന നടത്തിയെന്നും ഷാറൂഖ് ഖാനോട് ഗോസാവി 25 കോടി ആവശ്യപ്പെട്ടെന്നും എഫ്‌ഐആറില്‍ പറയുന്നു. ചര്‍ച്ചയില്‍ 18 കോടിക്ക് ധാരണയായെന്നും ആദ്യഗഡുവായി 50 ലക്ഷം വാങ്ങിയെന്നും എഫ്ഐആറില്‍ ഉണ്ട്.

സമീര്‍ വാങ്കഡയെ കൂടാതെ എന്‍സിബി മുന്‍ എസ്പി വിശ്വ വിജയ് സിങ്, എന്‍സിബിയുടെ ഇന്റലിജന്‍സ് ഓഫിസര്‍ ആശിഷ് ഞ്ജന്‍, കെ.പി.ഗോസാവി, ഇയാളുടെ സഹായി സാന്‍വില്‍ ഡിസൂസ എന്നിവര്‍ക്കെതിരായ എഫ്ഐആര്‍ വെള്ളിയാഴ്ചയാണ് സമര്‍പ്പിച്ചത്.

إرسال تعليق

0 تعليقات