banner

പതിനഞ്ചുകാരിയും യുവാവും തൂങ്ങി മരിച്ച സംഭവം; യുവാവിനെതിരെ പോക്സോ കേസുവരുമെന്ന് ഭയന്നതായി സൂചന; മരണം ഇവർക്കായി പൊലീസ് അന്വേഷണം നടക്കുന്നതിനിടെ


മലമ്പുഴ : പെണ്‍കുട്ടിയേയും യുവാവിനെയും ഒരേ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടേക്കാട് അരിമ്ബറ തൊടി മണികണ്ഠന്റെ മകന്‍ രഞ്ജിത്ത് (24), കൊട്ടേക്കാട് കുന്നംകാട് രമേഷിന്‍്റെ മകള്‍ ധരുണി (15) എന്നിവരാണ് മരിച്ചത്.

നാലു ദിവസം മുമ്ബു് പെണ്‍കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ പോലിസിന്‍ പരാതി നല്‍കിയിരുന്നു. ഫോണ്‍ ലൊക്കേറ്റ് ചെയ്തപ്പോള്‍ ഊട്ടിയിലാണ് കണ്ടത്. ഇന്ന് രാവിലെ ഊട്ടിയിലേക്ക് പോകാന്‍ പോലീസ് തീരുമാനിച്ചിരുന്നെങ്കിലും ഇരുവരേയും ഇന്നു രാവിലെഒരേ മരത്തില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് അയല്‍വാസികള്‍ പറഞ്ഞു.

രാജകുമാരിയാണ് മരിച്ച രഞ്ജിത്തിന്‍്റെ അമ്മ. രാജേഷും മനീഷും സഹോദരങ്ങളാണ്. ലളിതയാണ് ധരുണിയുടെ അമ്മ. സഹോദരി ധന്യ. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ഒളിച്ചോടിയതിന് പോക്സോ കേസെടുക്കുമോ എന്ന ഭയത്താലാകാം മരിച്ചതെന്ന് കരുതുന്നതായി അയല്‍ക്കാര്‍ പറഞ്ഞു.

Post a Comment

0 Comments