banner

പിക്കപ്പ് വാനും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് വൻ അപകടം; 12 വയസുകാരന് ദാരുണാന്ത്യം, 11 പേര്‍ക്ക് പരിക്ക്



തിരുവനന്തപുരം : പിക്കപ്പ് വാനും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 12 വയസുകാരന്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. പാറശ്ശാല ഇഞ്ചിവിളയിലാണ് സംഭവം. എറണാകുളം കോതമംഗലം സ്വദേശി ആരോമല്‍ (12) ആണ് മരിച്ചത്. കന്യാകുമാരിയില്‍ നിന്ന് മീന്‍ കയറ്റി വന്ന പിക്കപ്പ് വാനും എറണാകുളത്ത് നിന്നും കന്യാകുമാരിയിലേക്ക് പോയ വിനോദസഞ്ചാരികളുടെ ട്രാവലറുമാണ് കൂട്ടിയിടിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. മീന്‍ കയറ്റിവന്ന വാഹനം അമിതവേഗതയില്‍ ട്രാവലറില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരോമലിന്റെ മൃതദേഹം പാറശ്ശാല താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

إرسال تعليق

0 تعليقات