banner

കൊല്ലത്ത് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു; 27കാരന് പരിക്ക്



കൊല്ലം : എഴുകോൺ പുത്തൂരിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. എഴുകോൺ മുക്കണ്ടം നാലൊന്നിൽ അജിൽ (27)ണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്നു നെടുമ്പായിക്കുളം ബാബുഭവനിൽ ബ്രിജേഷ് (27) നും പരിക്കേറ്റിട്ടുണ്ട്. ഇയാളെ തിരുവനന്തപുരം മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചു. 

കഴിഞ്ഞ ദിവസം വൈകിട്ട് 5.45-നായിരുന്നു അപകടം. കൊല്ലത്തുനിന്നും മാറനാട് പുത്തൂർ വഴി കൊട്ടാരക്കരയ്ക്ക് പോകുന്ന സ്വകാര്യ ബസും പുത്തൂരിൽ നിന്നും ഏതിർദിശയിൽ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാറിൽ നിന്നും പരിക്കേറ്റവരെ ഏറെ പ്രയത്നത്തിലൂടെയാണ് രക്ഷാപ്രവർത്തകർ പുറത്തെടുത്തത്.

Post a Comment

0 Comments