banner

കൊല്ലത്ത് ബൈപ്പാസിൽ അപകടം!!, ഓട്ടോ പൂർണ്ണമായും തകർന്നു, യുവാവ് പരിക്കുകളോടെ ചികിത്സയിൽ

അപകടത്തിൽ തകർന്ന ഓട്ടോ (വലത്), ഇടിച്ച മുംബൈ രജിസ്ട്രേഷനിലുള്ള ലോറി (ഇടത്) - ചിത്രം: സുനിൽകുമാർ കുരീപ്പുഴ / അഷ്ടമുടി ലൈവ്

കൊല്ലം : കൊല്ലം ബൈപ്പാസ് മാങ്ങാട് പാലത്തിൽ വാഹനാപകടം. യുവാവിന് പരിക്കേറ്റു. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടം നടന്നത്. മങ്ങാട് പാലത്തിന് സമീപം എതിർദിശകളിലെത്തിയ ഓട്ടോയും ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണ്ണമായും തകർന്നു. ഓട്ടോ യാത്രികനായ യുവാവിനെ മൈലാപ്പൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈ രജിസ്ട്രേഷനിലുള്ള ലോറിയാണ് ഇടിച്ചത്. ഗ്ലാസ് ലോഡുമായി എത്തിയതായിരുന്നു ലോറി. പ്രൈവറ്റ് രജിസ്ട്രേഷനാണ് ആട്ടോ (KL02AN2265).   സംഭവത്തിൽ കിളികൊല്ലൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

Post a Comment

0 Comments