banner

കൊല്ലം ചാത്തന്നൂരിൽ അപകടങ്ങൾ തുടർക്കഥ; കണ്ണടച്ച് ഉത്തരവാദിത്തപ്പെട്ടവർ, വികസനം ജീവനെടുക്കുമോ?



കൊല്ലം : കൊല്ലം ചാത്തന്നൂർ തിരുമുക്കിൽ നാഷണൽ ഹൈവേ 66-ൻ്റെ വികസനവുമായി ബന്ധപ്പെട്ട് നിർമ്മാണ പ്രവർത്തികൾ പുരോഗമിച്ചു കൊണ്ടിരിക്കുമ്പോൾ ഉത്തരവാദിത്തപ്പെട്ടവരുടെ അശ്രദ്ധ മൂലം.  ദൈനംദിനം ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഹൈവേയിൽ നിന്ന് പരവൂരിലേക്ക് പോകുന്ന പ്രധാന റോഡിന്റെ സൈഡിലെ പഴയ ഓടയുടെ മേൽ മൂടി സ്ലാബുകൾ ഇളക്കി ഇട്ടിട്ട് മാസങ്ങളായി., ഇതിനകം നിരവധിപേർ ഓടയിൽ വീണ് അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും. അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ല എന്ന ആക്ഷേപം ഉയർന്നു വരുന്നുണ്ട്. 

 വീട്ടിലേക്ക് സാധനം വാങ്ങാൻ നടന്നുവരികയായിരുന്നു. ചാത്തന്നൂർ പാലമുക്ക് സ്വദേശി ഈ ഓടയിൽ വീണ് ഇടതു കാല് ഒടിയുകയും വീഴ്ചയുടെ ആഘാതത്തിൽ നെഞ്ചിൽ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അപകട സൂചന നൽകുന്ന യാതൊരുവിധ ബോർഡുകളും ഈ പ്രദേശത്ത് സ്ഥാപിച്ചിട്ടില്ല. പ്രധാനമായും ആറു മണി കഴിഞ്ഞാൽ തിരുമുക്ക് ജംഗ്ഷൻ അന്ധകാരമാവുകയാണ്. കഴിഞ്ഞ 6 മാസക്കാലമായി ഇവിടെ സ്ഥാപിച്ചിട്ടുള്ള ഹൈമാസ് ലൈറ്റ് കത്തുന്നില്ല, അതുപോലെ രാത്രി സമയങ്ങളിൽ പരവൂരിലേക്ക് ബസ് കാത്ത് നിൽക്കുന്ന ഭാഗത്തു ഒരു ഇലക്ട്രിക് പോസ്റ്റിൽ ലൈറ്റ് ഉണ്ടായിരുന്നു അതും കത്താതയിട്ട് മാസങ്ങളായി.

അപകടങ്ങൾ തുടർച്ചയാകുന്ന ഈ പ്രദേശത്ത് രാത്രിയിൽ നിലവിലെ ലൈറ്റുകൾ തെളിയിക്കണമെന്നും. അപകടമാംവിധം ഇളക്കിയിട്ടിരിക്കുന്ന ഓടയുടെ കോൺക്രീറ്റ് സ്ലാബുകൾ പുനഃസ്ഥാപിക്കുകയോ ? അപകടം സൂചന നൽകുന്ന ബോർഡുകളോ സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

0 Comments