തിരുവനന്തപുരം : പോലീസ് സേനയ്ക്ക് വീണ്ടും നാണക്കേട്. പോക്സോ കേസ് പ്രതിയെ ലൈംഗികമായി പീഡിപ്പിച്ച സിഐക്ക് പിരിച്ചുവിടൽ നോട്ടീസ്.അയിരൂർ എസ്എച്ച്ഒ ആയിരുന്ന ജയസനിലിനാണ് പിരിച്ചുവിടൽ നോട്ടീസ് നൽകിയിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ നേരത്തെ അയിരൂര്‍ സിഐ ആയിരിക്കെ ജയസനില്‍ അറസ്റ്റ് ചെയ്തിരുന്നു. ഈ പ്രതിയെ പൊലീസ് ക്വാർട്ടേഴ്സിൽ വിളിച്ചു വരുത്തി ലൈംഗീകമായി പീഡിപ്പിക്കുകയും പണം വാങ്ങുകയും ചെയ്തുവെന്നാണ് പ്രതി പരാതി നൽകിയിരിക്കുന്നത്.
പിരിച്ചുവിടുന്നതിന് മുന്നോടിയായി വല്ലതും ബോധിപ്പിക്കാനുണ്ടെങ്കിൽ ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്നാണ് സംസ്ഥാന പൊലീസ് മേധാവി ഡിജിപി അനിൽകാന്ത് നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.റിസോർട്ട് ഉടമയിൽ നിന്നും കൈക്കൂലി ആവശ്യപ്പെട്ടുവെന്ന ആരോപണത്തിൽ സസ്പെൻഷനിലായിരുന്നു ജയസനിലിൽ.ഇതിനു പിന്നാലെയാണ് ഈ പരാതിയും പുറത്തുവന്നത്. കേസിൽ നിന്നും ഒഴിവാക്കാമെന്ന് പറഞ്ഞാണ് ജയസനിൽ പ്രതിയെ ക്വാർട്ടേഴ്സിലേക്ക് വിളിച്ചു വരുത്തിയത്.അവിടെ വച്ച് ലൈംഗികമായി പീഡിപ്പിച്ച ശേഷം പണം വാങ്ങിക്കുകയും പ്രതിയെ വാക്ക് മാറ്റി ജയിലിലടക്കുകയും ചെയ്യുകയായിരുന്നു.പിന്നീട് ജാമ്യം കിട്ടിയതിന് പിന്നാലെ അയിരൂർ സ്റ്റേഷനിലെത്തി ഇയാൾ സിഐക്കെതിരെ പീഡനത്തിന് പരാതിയും നൽകുകയായിരുന്നു
.jpg)
0 Comments