banner

എ.ഐ ക്യാമറ വിവാദത്തിന് പിന്നിൽ വ്യവസായികൾ തമ്മിലുള്ള കുടിപ്പക; പ്രതിപക്ഷം കൂട്ടു നിൽക്കുകയാണെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം : എ.ഐ ക്യാമറ വിവാദത്തിന് പിന്നിൽ വ്യവസായികളുടെ കുടിപ്പകയെന്നും പ്രതിപക്ഷം അതിന് കൂട്ടു നിൽക്കുകയാണെന്നും മന്ത്രി ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു. 

 പ്രതിപക്ഷ ഫാക്ടറിയിലെ നുണക്കഥകൾ തകർന്നടിയും. മുഖ്യമന്ത്രിയേയും കുടുംബത്തെയും മോശക്കാരാക്കി സർക്കാരിന്റെ പ്രതിഛായ നശിപ്പിക്കാനുള്ള ശ്രമം വിലപ്പോകില്ല. ആക്ഷേപം ഉന്നയിക്കുന്ന കമ്പനികൾ എന്തു കൊണ്ട് കോടതിയിൽ പോയില്ലെന്നും ആൻറണി രാജു ചോദിച്ചു.

Post a Comment

0 Comments