banner

വ്യോമസേന വിമാനം മിഗ്-21 വീടിനു മുകളിലേക്ക് തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു; പൈലറ്റ് രക്ഷപ്പെട്ടു



ജയ്‌പൂർ : രാജസ്ഥാനിൽ വ്യോമസേനയുടെ മിഗ്-21 വിമാനം തകർന്നു വീണ് രണ്ടു പ്രദേശവാസികൾ കൊല്ലപ്പെട്ടു. ഹനുമാംഗ്രയിലെ ദാബ്‌ലി പ്രദേശത്തിനു സമീപത്തായാണ് വിമാനം തകർന്നു വീണത്. പൈലറ്റ് ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടുവെന്ന് ജില്ലാ കലക്ടർ രുക്മണി റിയാർ പറഞ്ഞു.

മിഗ്-21 വിമാനങ്ങൾ അപകടത്തിൽപ്പെടുന്നത് കൂടിവരികയാണ്. മുൻകാലങ്ങളിൽ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകൾ പ്രകാരം 170-ലധികം പൈലറ്റുമാർക്കാണ് അപകടങ്ങളിൽ ജീവൻ നഷ്ടമായത്.

അപകടങ്ങളെക്കുറിച്ച് നിരവധി അന്വേഷണങ്ങൾ നടക്കുന്നതിനിട, ഈ വിമാനങ്ങളുടെ സുരക്ഷ സംബന്ധിച്ച് പലതവണ ആരോപണങ്ങൾ ഉയർന്നിരുന്നു. 2010 മുതൽ 20 ലധികം വിമാനങ്ങളും 2003 മുതൽ 2013 വരെയുള്ള പത്ത് വർഷത്തിനിടെ 38 വിമാനങ്ങളും തകർന്നു.

Post a Comment

0 Comments