ന്യൂഡൽഹി : യാത്രക്കിടയിൽ വിമാനം ആടിയുലഞ്ഞ് നിരവധി പേർക്ക് പരുക്ക്. ഡൽഹിയിൽ നിന്ന് സിഡ്‌നിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എഐ302 വിമാനമാണ് ആകാശത്തുവെച്ച് ആടിയുലഞ്ഞത്. സംഭവത്തെ തുടർന്ന് വിമാനം സുരക്ഷിതമായി സിഡ്നിയിൽ ലാൻഡ് ചെയ്തു. ചൊവ്വാഴ്ചയായിരുന്നു സംഭവം. ഗുരുതരമായ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും യാത്രക്കാർക്ക് വിമാനത്തിൽ വൈദ്യസഹായം നൽകിയതായും അധികൃതർ അറിയിച്ചു.
യാത്രക്കാരായി സഞ്ചരിച്ച ഡോക്ടറുടെയും നഴ്സിന്റെയും സഹായത്തോടെ ക്യാബിൻ ക്രൂ പരിക്കേറ്റവർക്ക് പ്രഥമശുശ്രൂഷ നൽകിയെന്ന് വ്യോമയാന റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു. എയർ ഇന്ത്യയുടെ സിഡ്‌നിയിലെ എയർപോർട്ട് മാനേജരും യാത്രക്കാർക്ക് വൈദ്യസഹായം ഏർപ്പെടുത്തിയിട്ടുള്ളതായി അധികൃതർ കൂട്ടിച്ചേർത്തു. മൂന്ന് യാത്രക്കാർക്ക് സിഡ്‌നി വിമാനത്താവളത്തിൽ നിന്ന് തന്നെ വൈദ്യസഹായം നൽകി. അവരിൽ ആരും ആശുപത്രിയിൽ പോകേണ്ടതില്ലെന്ന് അധികൃതർ വൃക്തമാക്കി.
‘2023 മേയ് 16ന് ഡൽഹിയിൽ നിന്ന് സിഡ്‌നിയിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യയുടെ എഐ302 വിമാനം വായുവിൽ ആടിയുലഞ്ഞതായി അനുഭവപ്പെട്ടു, വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർക്ക് അസ്വസ്ഥതയുണ്ടായി. വിമാനം സുരക്ഷിതമായി സിഡ്നിയിൽ ലാൻഡ് ചെയ്തു. മൂന്ന് യാത്രക്കാർക്ക് അവിടെയെത്തിയപ്പോൾ വൈദ്യസഹായം നൽകി’, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
%20(7).jpg)
0 Comments