banner

രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് മറിഞ്ഞ് അപകടം; ചികിത്സയിലിരുന്നയാൾ മരിച്ചു



കോഴിക്കോട് : ഒരാഴ്ച മുമ്പ് രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് മറിഞ്ഞ് ചികിത്സയിലിരുന്നയാൾ മരിച്ചു. പാറക്കടവിലെ ചോരങ്ങാട്ട് മുസ്തഫ (48) ആണ് മരിച്ചത്.

രോഗിയായ അമ്മയുമായി ഭാര്യക്കൊപ്പം ആംബുലൻസിൽ പോകവെ വടകരയിൽ വെച്ചായിരുന്നു അപകടം നടന്നത്. സാരമായി പരിക്കേറ്റ മുസ്തഫ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു.

إرسال تعليق

0 تعليقات