banner

3 മണിക്ക് ഏരിയ കമ്മിറ്റി യോഗം വിളിച്ചു; സെക്രട്ടറിയെ കാണാതായതോടെ പ്രവർത്തകർ തിരക്കിയിറങ്ങി; സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി പി ആർ പ്രദീപ് തൂങ്ങി മരിച്ച നിലയിൽ



പത്തനംതിട്ട : സിപിഐഎം ഏരിയ സെക്രട്ടറിയെ പാർട്ടി ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട ഏരിയ സെക്രട്ടറിയായ പി ആർ പ്രദീപിനെയാണ് മരിച്ച നിലയിൽ കണ്ടെടെത്തിയത്. സിപിഎം ഇലന്തൂർ ബ്രാഞ്ച് കമ്മിറ്റി ഓഫീസിൽ ആണ് മൃതദേഹം കണ്ടത്. ഇന്ന് വൈകിട്ട് ആണ് സംഭവം. കുറെ സാമ്പത്തിക പ്രശനങ്ങൾ ഉണ്ടായിരുന്നെന്നു സഹപ്രവർത്തകർ പറഞ്ഞു. 3 മണിക്ക് ഏരിയ കമ്മിറ്റി യോഗം വിളിച്ചിരുന്നു.

സെക്രട്ടറി യോഗത്തിൽ എത്താതിരുന്നതിനെ തുടർന്ന് പാർട്ടി നേതാക്കളും പ്രവർത്തകരും തിരക്കിറയിറങ്ങിയിരുന്നു. അന്വേഷണത്തിൽ പാർട്ടി ഓഫീസിൽ ഉള്ളതായി വിവരം ലഭിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഇലന്തൂർ ബ്രാഞ്ച് കമ്മിറ്റി ഓഫീസിൽ എത്തിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. പോലീസ് സ്ഥലത്ത് എത്തി നടപടികൾ തുടങ്ങി.

Post a Comment

0 Comments