ഏറ്റുമാനൂർ ജവഹർ കോളനിയിൽ രാജൻ മകൻ അനന്തു രാജൻ (21), ഏറ്റുമാനൂർ ജവഹർ കോളനിയിൽ സുനിൽ മകൻ രഞ്ജിത്ത് സുനിൽ(19) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ ജവഹർ കോളനി ഭാഗത്തുള്ള മധ്യവയസ്കനെയാണ് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. യുവാക്കൾ ലഹരിവസ്തു ഉപയോഗിച്ചതിനെ ഇയാൾ ചോദ്യം ചെയ്തതിലുള്ള വിരോധം മൂലമാണ് ഇവർ ഇയാളെ സംഘം ചേർന്ന് ആക്രമിച്ചത്.
ഇത് തടയാൻ എത്തിയ ഇയാളുടെ ബന്ധുവായ സ്ത്രീയെയും ഇവർ ആക്രമിച്ചു. തുടർന്ന് ഇവർ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു.
പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം യുവാക്കളെ ഇരുവരെയും മംഗളം കലുങ്ക് ഭാഗത്ത് വെച്ച് സാഹസികമായി പിടികൂടുകയായിരുന്നു. മറ്റ് പ്രതികൾക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കിയതായി പോലീസ് പറഞ്ഞു.

0 Comments