തിരുവനന്തപുരം : പേവിഷബാധയ്ക്കുള്ള കുത്തിവെപ്പെടുത്ത് ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടങ്ങിയ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു. പൂവത്തൂർ സ്വദേശികളായ മധുസൂദനൻ-മിനി ദമ്പതികളുടെ മകൻ മിഥുൻ (28) ആണ് മരിച്ചത്. ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മിഥുൻ നാല് ദിവസത്തോളമായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് അപകടം സംഭവിച്ചത്.ഒരാഴ്ച മുൻപ് മിഥുനെ നായ കടിച്ചിരുന്നു. ഇതേ തുടർന്ന് കുത്തിവെപ്പെടുക്കാൻ ജില്ലാ ആശുപത്രിയിൽ എത്തിയ മിഥുൻ കുത്തിവെയ്പ്പിന് ശേഷം തിരികെ ബൈക്കിൽ വീട്ടിലേക്ക് മടങ്ങവെയാണ് അപകടം സംഭവിച്ചത്. ജില്ലാ ആശുപത്രിക്ക് മുൻപിൽ അമിത വേഗതയിലെത്തിയ മറ്റൊരു ബൈക്ക് മിഥുന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു.
0 Comments