banner

അന്ന് ശബരിമല സ്ത്രീ പ്രവേശനത്തിലൂടെ വിവാദ നായിക; കേരളം വിട്ട് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി!, ഇനി സുപ്രീം കോടതി അഭിഭാഷക


ഡല്‍ഹി : കേരളം വിട്ട് ഡല്‍ഹിയിലേക്ക് ചേക്കേറി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. സുപ്രിംകോടതിയില്‍ അഭിഭാഷകയായി ബിന്ദു അമ്മിണി എന്റോള്‍ ചെയ്തു. ബിന്ദു അമ്മിണി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. മുതിര്‍ന്ന അഭിഭാഷകനായ മനോജ് സെല്‍വന്റെ ഓഫിസാണ് ഇനി ബിന്ദു അമ്മിണിയുടെ പ്രവര്‍ത്തന മേഖല. ശബരിമല സ്ത്രീ പ്രവേശനത്തിലൂടെ വിവാദത്തിലായ ആക്ടിവിസ്റ്റ് ആയിരുന്നു ബിന്ദു.

2011 ഫെബ്രുവരിയില്‍ അഭിഭാഷകയായി കേരള ബാര്‍ കൗണ്‍സിലില്‍ എന്റോള്‍ ചെയ്‌തെങ്കിലും 2013 ലാണ് ആക്റ്റീവ് പ്രാക്ടീസ് ആരംഭിച്ചത്. 2014 മുതല്‍ കൂടുതല്‍ ശ്രദ്ധ അധ്യാപനത്തില്‍ ആയിരുന്നു. 

എന്നാല്‍ ബിന്ദു അമ്മിണി എന്റോള്‍മെന്റ് നിലനിര്‍ത്തുകയും കുറച്ചു മാത്രം പ്രാക്ടീസ് ചെയ്യുകയും ചെയ്തിരുന്നതായി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. സ്ഥിരം അധ്യാപിക അല്ലാത്തതിനാല്‍ പ്രാക്ടീസ് ചെയ്യുന്നതിന് നിയമ പരമായ തടസ്സം ഒന്നും ഇല്ലായിരുന്നു. ഏപ്രില്‍ 29നാണ് ബിന്ദു അമ്മിണി കേരളം വിട്ടുപോകുന്നുവെന്ന് ഫേസ്ബുക്കിലൂടെ പ്രഖ്യാപിക്കുന്നത്. പ്രിവിലേജുകളില്‍ കഴിയുന്നവര്‍ക്കു സുരക്ഷിതമാണ് കേരളമെന്നും തന്നെ പോലെ ഉള്ളവര്‍ക്ക് എവിടെ ആയാലും ഒരേ പോലെയാണെന്നും പറഞ്ഞിരുന്നു.

Post a Comment

0 Comments