അഞ്ചാലുംമൂട് : നടരാജ ആർട്ട്സ് & സ്പോർട്ട്സ് ക്ലബ് നീരാവിലിൻ്റെയും ജവഹർ ബാൽമഞ്ച് അഞ്ചാലുംമൂട് ബ്ലോക്ക് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ അഷ്ടമുടി ലേക്ക് ഗാർഡൻ റിസോർട്ടിൽ കുട്ടികളുടെ വിനോദവും വിജ്ഞാനപ്രദവും ദേശീയ ബോധം ഉണർത്തുന്നതുമായ പരിപാടികളെ ഉൾച്ചേർത്തുകൊണ്ട് സംഘടിപ്പിച്ച 'ശലഭകൂട്ടം - 2023' ൻ്റെ ഉദ്ഘാടന സമ്മേളം ജെ
ബി എം സംസ്ഥാന കോഡിനേറ്റർ വി എൻ സദാശിവൻ പിള്ള നിർവ്വഹിച്ചു, ജെ,ബി,എം ജില്ല പ്രസിഡന്റ് ആമിനാ ഷെഫീഖ്, ചിത്ര ലേഖ, അനിൽകുമാർ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.
വൈകിട്ട് നടന്ന സമാപന സമ്മേളനം കോൺഗ്രസ് നേതാവും എ.ഐ.സി.സി അംഗവുമായ ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. നടരാജ ബാലവേദി പ്രസിഡൻ്റ് അഖിനേഷ് അദ്ധ്യക്ഷത വഹിച്ചു.

0 Comments