കോഴിക്കോട് : കോഴിക്കോട് മകന് കഞ്ചാവ് എത്തിച്ച് നല്‍കുന്നയാളെ പിതാവും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. കൊല്ലം പരവൂര്‍ തൊടിയില്‍ ഹൗസില്‍ അന്‍സാറിനെയാണ് പിടികൂടിയത്. കോഴിക്കോട് കണ്ടംകുളത്തി ജൂബിലി ഹാളിന് സമീപം ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. കഞ്ചാവ് വേണമെന്ന് ആവശ്യപ്പെട്ട് അന്‍സാറിനെ ഫോണില്‍ ബന്ധപ്പെട്ട് വിലിച്ചുവരുത്തി പിടികൂടുകയായിരുന്നു. കഞ്ചാവ് മകന് കൈമാറുന്നതിനിടെ പിതാവും നാട്ടുകാരും ചേര്‍ന്ന് പ്രതിയെ പിടികൂടി. പ്രതിയെ പിടികൂടിയ ശേഷം കസബ പോലിസിനെ അറിയിച്ചു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

0 Comments